NEWS

വയനാട് പുനരധിവാസം; ആദ്യ കരട് പട്ടികയിൽ 388 കുടുംബങ്ങൾ

Follow Us Kerala News Highlights വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയിൽ 338 കുടുംബങ്ങൾ. ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ഉള്ളവർക്ക് പതിനഞ്ച് ദിവസത്തിനകം പരാതി നൽകാം. 30 ദിവസത്തിനകം അന്തിമ കരട് പട്ടിക പ്രസിദ്ധികരിക്കും. മുണ്ടക്കൈയിൽ 201, ചൂരൽമലയിൽ 121, അട്ടമലയിൽ 66 കുടുംബങ്ങളാണ് ആദ്യകരട് പട്ടികയിൽ ഉൾപ്പെട്ടത്. പട്ടികയിൽപ്പെട്ട 17 കുടുംബങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല. വീട് ഒലിച്ചുപോയവർ, വീട് പൂർണമായും തകർന്നവർ, ഭാഗികമായി വീട് തകർന്നവർ, മറ്റ് എവിടെയും വിട് ഇല്ലാത്തവരെയുമാണ് ഒന്നാം ഘട്ടത്തിൽ പുനരധിവസിപ്പിക്കുക. പട്ടിക സംബന്ധിച്ച ചർച്ച നാളെ വയനാട് കലക്ടറേറ്റിൽ നടക്കും/ ടൗൺഷിപ്പിനായി രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിൽ കോടതി വിധി വന്ന് മണിക്കൂറുകൾക്കകം തുടർനടപടികൾ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ , തൊഴിലാളി യൂണിയനുകൾ , ജീവനക്കാരുടെ സംഘടനകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ , എൻ.എസ്.എസ്. , എൻ.സി.സി. , എസ്.പി.സി. , സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നാലം സീസണില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ചാമ്പ്യന്മാരായി. കൊല്ലത്ത് നടന്ന സിബിഎല്ലിന്‍റെ ആറാമത്തെതും അവസാനത്തെയും മത്സരമായ പ്രസിഡന്‍റ്സ് ട്രോഫിയില്‍ രണ്ടാം സ്ഥാനത്തായെങ്കിലും ആകെയുള്ള പോയിന്‍റ് നിലയില്‍ ഒന്നാമതെത്തിയാണ് പിബിസി തുഴഞ്ഞ കാരിച്ചാല്‍ കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ പ്രസിഡന്‍റ്സ് ട്രോഫി കരസ്ഥമാക്കി. നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല. അന്തിമ വാദം തുറന്ന കോടതില്‍ വേണമെന്ന നടിയുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം തുറന്ന കോടതിയില്‍ വാദം വേണമെന്നാവശ്യപ്പെട്ട് അതിജീവിത അപേക്ഷ നല്‍കിയിരുന്നു. ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് വിചാരണ അടച്ചിട്ട കോടതിയില്‍ നടത്താന്‍ ഹൈക്കോടതി വിചാരണക്കോടതിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ വാദം. അന്തിമവാദത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു അതിജീവിതയുടെ നിലപാട്. ക്രിസ്മസ് പുതുവത്സര യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു. ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ദക്ഷിണേന്ത്യയിലെ ചാനലൈസിംഗ് ഏജന്‍സികളുടെ ദക്ഷിണ മേഖല കോണ്‍ഫറന്‍സിലാണ് പ്രവര്‍ത്തന മികവിന് ഒന്നാം സ്ഥാനം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കാനെത്തിച്ച കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് കീഴനത്തം സ്വദേശി മായാണ്ടി(25)യെയാണ് തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2023ല്‍ കീഴനത്തം പഞ്ചായത്ത് മെമ്പറായിരുന്ന രാജാമണിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു കൊല്ലപ്പെട്ട മായാണ്ടി. കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവർഷവും അമ്മ അനിഷ 10 വർഷവും തടവ ശിക്ഷ അനുഭവിക്കണം. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം ആണ് ശിക്ഷ വിധി. പിഞ്ചുകുഞ്ഞിനോടുള്ള കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒടുവിൽ കഠിനതടവ് ശിക്ഷ വിധിച്ചു കോടതി. വധശ്രമത്തിന് രണ്ടാനമ്മ 10 വർഷം കഠിനതടവ് അനുഭവിക്കണം. കുഞ്ഞിനെ അപായപ്പെടുത്തിയ കേസിൽ 4 വർഷവും ജെജെ ആക്ട് പ്രകാരം ഒരു വർഷവും തടവുശിക്ഷ. ഒന്നാംപ്രതി ഷെരീഫ് 7 വർഷം തടവിനൊപ്പം വിവിധ വകുപ്പുകളിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം. അനീഷ രണ്ട് ലക്ഷവും ഷെരീഫ് 50000 രൂപയും പിഴ ഒടുക്കുകയും വേണം. ഇല്ലാത്തപക്ഷം ഓരോ വർഷം കൂടി തടവ് അനുഭവിക്കണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.