NEWS

നിസാനും ഹോണ്ടയും ഒന്നിക്കുന്നു; ഇനി ലോകത്തിലെ മൂന്നാം നമ്പർ വാഹന നിർമ്മാതാക്കൾ

Follow Us ചിത്രം: എക്സ് ഡൽഹി: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഇരു കമ്പനികളും അറിയിച്ചു. നിസാൻ സഖ്യത്തിലെ ചെറിയ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സും ചർച്ചകളിൽ പങ്കുചേരാൻ സമ്മതിച്ചതായി കമ്പനികൾ അറിയിച്ചു. ലയനത്തോടെ വാഹന വില്‍പ്പനയില്‍ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാണ കമ്പനിയായി ഇതു മാറും. സംയോജനം വിജയിച്ചാൽ, വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ഇതിലും വലിയ മൂല്യം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി, നിസാൻ സിഇഒ മക്കോട്ടോ ഉചിദ പ്രസ്താവനയിൽ പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ഹോണ്ടയ്ക്കും നിസാനും വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. ജപ്പാനീസ് വാഹന നിർമ്മാതാക്കൾ നിലവിൽ ഇലക്ട്രിക് വാഹനങ്ങളിലെ തങ്ങളുടെ എതിരാളികളെ പിന്നിലാക്കി, ചെലവ് ചുരുക്കാനും നഷ്ടപ്പെട്ട സമയം നികത്താനും ശ്രമിക്കുകയാണ്. ലയനത്തോടെ മൂന്നു കമ്പനികളുടെയും മൂല്യം 50 ബില്യൺ ഡോളറിലധികമാകുമെന്നാണ് വിവരം. അതേസമയം ലയനം ഉണ്ടായാലും ഏറ്റവും വലിയ ജാപ്പനീസ് വാഹന നിർമ്മാതാക്കളായി ടൊയോട്ട തുടരും. 11.5 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയത്. അതേസമയം, നിസാനും ഹോണ്ടയും മിസ്തുബിഷിയും ചേര്‍ന്നാൽ ഏകദേശം 8 ദശലക്ഷത്തോളം വാഹനങ്ങളാകും നിർമ്മിക്കാനാകുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.