Follow Us Kerala News highlights Kerala News highlights: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകീട്ട് മൂന്നുമണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം ചേരുക. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും.പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവര്‍ക്കാവും ആദ്യപരിഗണന. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. കുടിലിന് തീപിടിച്ച് വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രി ബൈരാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. നടൻ അല്ലു അർജുന്റെ വീടിനു നേരേ കല്ലേറ്. പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ആക്രമികൾ ആക്രമണം നടത്തിയത്. സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12 , 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.എസ്.ഇ.ബി , കേരള എനർജി മേനേജ്‌മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ' പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും ; ഭാവി സാധ്യതകൾ ' തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. അമിതവേഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിലാണ് സംഭവം. നടപ്പാതയിൽ താമസിച്ചിരുന്ന ലക്ഷ്മൺ കിൻവാഡെ(4) എന്ന കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് എന്ന 19 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നര്‍ (മില്‍മ പാല്‍പ്പൊടി) ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്-മില്‍മ) ചൊവ്വാഴ്ച (ഡിസംബര്‍ 24) ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണില്‍ നിന്ന് സ്വീകരിക്കും. പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ സെബാസ്റ്റ്യനെ പൊക്കിയെടുത്ത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണ് ഉത്തരേന്ത്യയിൽ RSS പയറ്റുന്ന തന്ത്രമാണ് കേരളത്തിൽ സിപിഐഎം പയറ്റുന്നത്, ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഐഎമ്മിൻ്റെ അടിത്തറ ഇളക്കുമെന്നും വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് ഇത്രയും വർഗീയത പറയുന്നതതെന്നും പച്ചയ്ക്ക് വർഗീയത പറയുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണമെന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി മരിച്ചതായി വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. ഗോവയിൽ വെച്ച് വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്നാണ് ഫാസിൽ ഒളിവിൽ പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. അനീഷയുടെ മരുമകന്‍ നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അരി മോഷ്ടിച്ചെന്ന് സംശയം, ദലിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി
December 24, 2024എം.ആര്.അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ് മേധാവി: Kerala News Highlights
December 23, 2024What’s New
Spotlight
വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ; പരിശോധിച്ചപ്പോൾ 52 കിലോ സ്വർണ്ണം
- By Sarkai Info
- December 21, 2024
Featured News
Kerala News Live Updates: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
- By Sarkai Info
- December 20, 2024
ജനറൽ ബിപിൻ റാവത്തിന്റെ മരണം; മാനുഷിക പിഴവെന്ന് റിപ്പോർട്ട്
- By Sarkai Info
- December 20, 2024
Latest From This Week
ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു: Kerala News Highlights
NEWS
- by Sarkai Info
- December 19, 2024
ബിജെപി-ആർഎസ്എസ് ചിന്താഗതി അംബേദ്കർ വിരുദ്ധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
NEWS
- by Sarkai Info
- December 19, 2024
പാർലമെന്റിൽ നാടകീയ രംഗങ്ങൾ; എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും
NEWS
- by Sarkai Info
- December 19, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മീന ഗണേഷ് ഇനി ഓർമ
- December 19, 2024
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പ്രതികൾ കൂടി കസ്റ്റഡിയിൽ
- December 18, 2024
അമിത് ഷായുടെ അംബേദ്കർ പരാമർശം; പ്രതിരോധവുമായി പ്രധാനമന്ത്രി
- December 18, 2024