NEWS

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം

Follow Us പ്രതീകാത്മക ചിത്രം ന്യുയോർക്ക്: യെമനിലെ ഹൂതി വിമതർ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ സനയിലേക്ക് അമേരിക്ക മിസൈൽ ആക്രമണം നടത്തി. ഹൂതികൾ വിക്ഷേപിച്ച മിസൈൽ ടെൽ അവീവിൽ പതിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു ആക്രമണം നടത്തിയത്. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ചെങ്കടലിന് മുകളിലൂടെ നിരവധി ഹൂതി ഡ്രോണുകളേയും ചരക്ക് കപ്പലുകളെ ലക്ഷ്യമാക്കിയുള്ള ക്രൂയിസ് മിസൈലുകളേയും അമേരിക്കൻ സേന തകർത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ടെൽ അവീവിലേക്ക് ഹൂതി വിമതർ നടത്തിയ ആക്രമണത്തെ തടയാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഹൂതി വിമതർ ജനവാസ മേഖലകളെ മനഃപൂർവ്വം ലക്ഷ്യമിടുന്നതായി ഇസ്രായേൽ ആരോപിച്ചു. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരായ ആക്രമണത്തെത്തുടർന്ന് ഈ വർഷം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യുഎസും യുകെയും ആവർത്തിച്ച് ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച, യെമനിലെ ഹൂതിയുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ ഒരു വർഷത്തിലേറെയായി ചെങ്കടലിലെ ചരക്കുകപ്പലുകളെ ആക്രമിക്കാറുണ്ട്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. കപ്പൽ ഗതാഗതത്തിന് നേരെ നടക്കുന്ന ആക്രമണത്തെ അമേരിക്കയും ബ്രിട്ടണൂം ഗൗരവത്തോടെയാണ് കാണുന്നത്. ട്രംപ് അധികാരത്തിൽ എത്തുന്നതോടെ ഹൂതികൾക്കെതിരായ ആക്രമണം ശക്തമാക്കാനാണ് സാധ്യത. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.