Follow Us Kerala Malayalam News Highlights തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പരാതിയുമായി ഇന്റലിജൻസ് വിഭാഗം മേധാവി പി.വിജയൻ. ഡിജിപിക്കാണ് പരാതി നൽകിയത്. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പി.വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്‌പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നെടുമങ്ങാട് സ്വദേശികളായ യാത്രക്കാർ സഞ്ചരിച്ച കാറിന് കല്ലമ്പലത്ത് വച്ച് തീ പടരുകയായിരുന്നു. തീ ഉയരുന്നത് കണ്ടപ്പോഴെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും ഇറങ്ങുകയായിരുന്നു.. വിജയ് മർച്ചൻ്റ് ട്രോഫിയിൽ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ആദ്യ ഇന്നിങ്സ് 278 റൺസിന് അവസാനിച്ചിരുന്നു. അപകടത്തെത്തുടർന്ന് കാൽപാദം അറ്റുപോയ കൊല്ലം സ്വദേശി 26 കാരന് പുതുജീവൻ. ജെസിബി ഡ്രൈവറായ യൂസഫിന്റെ കാല്പാദമാണ് അപകടത്തെത്തുടർന്ന് അറ്റുപോയത്. എസ് പി മെഡിഫോർട്ടിലെ പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടൻ്റായ ഡോ. ശ്രീലാൽ ശ്രീധരൻ്റെ നേതൃത്വത്തിൽ നടന്ന അപൂർവ ശസ്ത്രക്രിയകളുടെ ഭാഗമായി യൂസഫിന്റെ കാല്പാദം വിജയകരമായി തുന്നിച്ചേർത്തത്. എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ എത്തിയപ്പോൾ കമാൻഡോ വാഹനത്തിനു പിന്നിൽ പൊലീസ് ജീപ്പിടിക്കുകയായിരുന്നു. ഭവത്തിൽ ആർക്കും പരിക്കില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. സിപിഎമ്മിന്റെ ഈ വര്‍ഗീയപ്രീണനനയമാണ് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയതെന്ന് വി.ഡി.സതീശൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. കേസിലെ വിചാരണ പൂർത്തിയായി. ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിലും കൊല്ലം - എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയതിനാൽ യാത്രക്കാർ വലഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നും തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. വനംനിയമഭേദഗതിയിൽ വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നത് വനംമന്ത്രി എകെ ശശീന്ദ്രൻ. നിലവിലുള്ള ബില്ലിൽ വരുത്തിയ മാറ്റങ്ങളിൽ എന്തിലാണ് വിയോജിപ്പ് എന്ന് വ്യക്തമാക്കണമെന്നും ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാല്‍ 23-ന് ഉച്ചക്ക് രണ്ടുമണി മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ വിഎച്ച്പി പ്രവർത്തകർ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അരി മോഷ്ടിച്ചെന്ന് സംശയം, ദലിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി
December 24, 2024എം.ആര്‍.അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ് മേധാവി: Kerala News Highlights
December 23, 2024What’s New
Spotlight
വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ; പരിശോധിച്ചപ്പോൾ 52 കിലോ സ്വർണ്ണം
- By Sarkai Info
- December 21, 2024
Featured News
Kerala News Live Updates: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
- By Sarkai Info
- December 20, 2024
ജനറൽ ബിപിൻ റാവത്തിന്റെ മരണം; മാനുഷിക പിഴവെന്ന് റിപ്പോർട്ട്
- By Sarkai Info
- December 20, 2024
Latest From This Week
ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു: Kerala News Highlights
NEWS
- by Sarkai Info
- December 19, 2024
ബിജെപി-ആർഎസ്എസ് ചിന്താഗതി അംബേദ്കർ വിരുദ്ധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
NEWS
- by Sarkai Info
- December 19, 2024
പാർലമെന്റിൽ നാടകീയ രംഗങ്ങൾ; എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും
NEWS
- by Sarkai Info
- December 19, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മീന ഗണേഷ് ഇനി ഓർമ
- December 19, 2024
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പ്രതികൾ കൂടി കസ്റ്റഡിയിൽ
- December 18, 2024
അമിത് ഷായുടെ അംബേദ്കർ പരാമർശം; പ്രതിരോധവുമായി പ്രധാനമന്ത്രി
- December 18, 2024