NEWS

ജർമനയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

Follow Us ജർമനയിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും ബർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്‌ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്. പരുക്കേറ്റവരിൽ മൂന്നു പേർ ആശുപത്രിവിട്ടതായും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒൻപതു വയസുകാരൻ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയിൽ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന. സൗദി മുന്നറിയിപ്പ് നൽകി ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം ഭീകരാക്രമണമാണെന്ന് ഉറപ്പിച്ച് ജർമൻ സുരക്ഷാ സേന. കാർ ഓടിച്ചിരുന്ന താലിബിന്റെ എക്സ് അക്കൗണ്ടിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമ്മൻ അധികൃതർക്ക് താലിബിനെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജെർമനിയിൽ അത്യാഹിതം എന്തെങ്കിലും സംഭവിക്കുമെന്ന് താലിബ് നേരത്തെ എക്‌സിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ് സൗദി മുന്നറിയിപ്പ് നൽകിയതെന്ന് ജർമ്മൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം മാഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കാർ ഓടിച്ചിരുന്ന സൗദി പൗരൻ 2006 മുതൽ ജർമനിയിൽ താമസിക്കുന്നയാളാണ്. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. കരുതികൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.