NEWS

യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ്റെ വീടുനുനേരെ കല്ലേറ്, എട്ടുപേർ കസ്റ്റഡിയിൽ

Follow Us ചിത്രം: എക്സ് ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിനു നേരെ കല്ലേറ്. നടന്റെ ജൂബിലി ഹിൽസിലെ സ്വകാര്യ വസതിക്കുനേരെയാണ് ഞായറാഴ്ച കല്ലേറുണ്ടായത്. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അറസ്റ്റിലായവർ ഒസ്മാനിയ സർവകലാശാലയിലെ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വീടുനുനേരെ കല്ലും തക്കാളിയും എറിയുകയും പൂച്ചട്ടികൾ തകർക്കുകയും ചെയ്തെന്നാണ് വിവരം. BREAKING: Allu Arjun house protestors DEMAND ₹1⃣ cr for Pushpa 2⃣ stampede victim family. pic.twitter.com/pJTgQDDcM2 അതേസമയം, യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കരുതെന്ന് അല്ലു അർജുൻ ആരാധകരോട് ആവശ്യപ്പെട്ടു. വ്യാജ ഐഡികളിലൂടെ തൻ്റെ ആരാധകരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അല്ലു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. I appeal to all my fans to express their feelings responsibly, as always and not resort to any kind of abusive language or behavior both online and offline. #TeamAA pic.twitter.com/qIocw4uCfk ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അല്ലു അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ കഴിഞ്ഞ ആഴ്ച അല്ലു അർജുനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മനപ്പൂർവമാല്ലാത്ത നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന നിരീക്ഷണത്തിൽ അന്ന് വൈകീട്ട് തന്നെ അല്ലു അർജുന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷവും ഒരു ദിവസം ജയിലിൽ തുടർന്ന ശേഷമായിരുന്നു താരം മോചിതനായത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.