NEWS

'സിനിമ തീരട്ടേ,' മരണം അറിഞ്ഞ ശേഷവും അല്ലു അർജുൻ തിയേറ്ററിൽ നിന്നു ഇറങ്ങിയില്ലെന്ന് പൊലീസ്

Follow Us ചിത്രം: എക്സ് ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലങ്കാന പൊലീസ്. യുവതി മരിച്ച വിവരം അറിയിച്ചിട്ടും തിയേറ്ററിൽ നിന്നു പോകാനോ പൊലീസുമായി സഹകരിക്കാനോ അല്ലു അർജുൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ താൻ സന്ധ്യ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങിയെന്ന് അല്ലു അർജുൻ പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി പൊലീസ് രംഗത്തെത്തിയത്. പൊലിസിന്റെ അഭ്യർത്ഥന അവഗണിച്ച് നടൻ അർദ്ധരാത്രി വരെ തിയേറ്ററിൽ തുടരുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മരണ വിവരം അറിയിക്കാനെത്തിയ പൊലീസുകാരെ നടന്റെ മാനേജർ തടഞ്ഞെന്ന്, ചിക്കടപ്പള്ളി സോൺ എസിപി രമേഷ് കുമാർ പറഞ്ഞു. 'യുവതി മരിച്ചെന്നും മകൻ ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചപ്പോൾ, സിനിമ കണ്ടതിന് ശേഷം പോകാമെന്നാണ് അല്ലു അർജുൻ പറഞ്ഞത്,' ‌എസിപി പറഞ്ഞു. അർദ്ധരാത്രിയോടെ താരത്തെ കാണാൻ ആരാധകർ തടിച്ചുകൂടിയത് തിയേറ്ററിന് പുറത്ത് സ്ഥിതിഗതികൾ കൂടുതൽ താറുമാറാക്കിയെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. 'ഡിസിപിയും എസിപിയും തിയേറ്ററിന് അകത്തുകയറി നടനോട് മടങ്ങിപോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ അഭ്യർത്ഥന അല്ലു അർജുൻ അവഗണിക്കുകയായിരുന്നു,' അദ്ദേഹം പറഞ്ഞു. అల్లు అర్జున్‌ని థియేటర్‌లో కలిశాం.. సంచలన వీడియో బయటపెట్టిన CP సీవీ ఆనంద్..! #CVAnand #AlluArjun #CMRevanthReddy #Pushpa2TheRule #SandhyaTheatreTragedy #TelanganaPolice #NTVTelugu pic.twitter.com/gZiWt89K2V സെലിബ്രിറ്റി ബൗൺസർമാരുടെ പെരുമാറ്റത്തിന് ഉത്തരവാദിത്തവും അവരെ നിയമിക്കുന്നവർക്ക് ആയിരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'യൂണിഫോമിലുള്ള പൊലീസുകാരെയോ ജനങ്ങളെയോ സ്പർശിക്കുകയോ തള്ളുകയോ ചെയ്താൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ബൗൺസർമാർക്കും അവരെ ജോലി ഏൽപ്പിച്ച ഏജൻസികൾക്കും കർശനമായ മുന്നറിയിപ്പ് നൽകുന്നു. സന്ധ്യ തിയറ്ററിൽ ബൗൺസർമാർ എങ്ങനെയാണ് പെരുമാറിയെന്ന് ഞങ്ങൾ കണ്ടതാണ്. അവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരെപ്പോലും ഉന്തി തള്ളി മാറ്റി. ബൗൺസർമാരുടെ പെരുമാറ്റത്തിന് സെലിബ്രിറ്റികളും ഉത്തരവാദികളാണ്. കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെ കുറിച്ച് നിയമോപദേശം സ്വീകരിക്കുകയാണ്,' കമ്മിഷണർ പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.