Follow Us വിവാഹ ക്ഷണക്കത്ത് എറണാകുളം പള്ളൂരുത്തി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഭജലാലിന്റെ കല്യാണക്കുറി പൊട്ടിച്ച് നോക്കിയപ്പോൾ ആളുകൾ ആദ്യം ഒന്ന് അമ്പരന്നു. കല്യാണക്കുറിയാണോ അതോ കരമടച്ച രസീതാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. കരമടച്ച രസീതിന്റെ മാതൃകയിലുള്ള കല്യാണക്കുറിയെന്ന് മനസിലായതോടെ പലരുടെയും മുഖത്ത് ചിരി പടർന്നു. വിവാഹ ക്ഷണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിൽനിന്നാണ് ഭജലാലിന്റെ ഉള്ളിൽ ഈ ആശയം ഉണ്ടായത്. കരമടച്ച രസീത് പോലെയൊരു ക്ഷണക്കത്ത്. കല്യാണക്കുറിയുടെ മുകളിൽ സര്‍ക്കാര്‍ മുദ്രയ്ക്കുപകരം ഗണപതിയുടെ ചിത്രം വച്ചതൊഴിച്ചാൽ ബാക്കിയെല്ലാം അതുപോലെ. ചടങ്ങ്, സമയം, സ്ഥലം, വിശദാംശങ്ങള്‍ എന്നിങ്ങനെ കല്യാണത്തിന്റെ വിവരങ്ങളെല്ലാം കരമടച്ച രസീതിന്റെ മാതൃകയില്‍. വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും 'വരന്, വധു എന്നിവരുടെ വിവരങ്ങള്‍' എന്ന വിവരണത്തോടെ വധൂവരന്മാരുടെ മാതാപിതാക്കളുടെ വിവരവും നൽകിയിട്ടുണ്ട്. വിവാഹസത്കാര വേദി ക്യു.ആര്. കോഡായി കൊടുത്തിട്ടുണ്ട്. ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണങ്കര കാട്ടിപ്പറമ്പില്‍ ഭക്തവത്സലന്റെയും സി.കെ. ഓമനയുടെയും മകനാണ് ഭജലാൽ. വെള്ളിയാകുളം ഗവ. യു.പി. സ്കൂള്‍ അധ്യാപികയാണ് വധു ആതിരാ വിനോഷ്. നാളെയാണ് ഇരുവരുടെയും വിവാഹം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
'എക്സ്ക്യൂസ് മീ, ഞാൻ ഒന്നു പൊയ്ക്കോട്ടേ'; വൈറലായി കുഞ്ഞൻ പെൻഗ്വിൻ
- by Sarkai Info
- December 22, 2024

ഭാരം 100 കിലോ; ഗേൾസ് ഹോസ്റ്റലിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പെനെ രക്ഷപെടുത്തി; വീഡിയോ
December 23, 2024
What’s New
അതിവേഗ മൊബൈൽ ഇൻ്റർനെറ്റ് ലഭിക്കുന്ന 10 രാജ്യങ്ങൾ; ഇന്ത്യയുടെ സ്ഥാനം?
- By Sarkai Info
- December 20, 2024
'ഉമ്മച്ചി എന്താ മൂഡ്, പൊളി മൂഡ്;' വൈറലായി നഫീസുമ്മയുടെ മണാലി യാത്ര; വീഡിയോ
- By Sarkai Info
- December 18, 2024
Spotlight
Today’s Hot
ഐപിഎൽ, ബിജെപി; 2024-ൽ ഗൂഗിൾ ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞ 10 വിഷയങ്ങൾ
- By Sarkai Info
- December 13, 2024
Featured News
ഇത് ഒമാനിലെ കൊച്ചു കേരളം; പാലക്കാട് അല്ലേയെന്ന് സോഷ്യൽ മീഡിയ; വീഡിയോ
- By Sarkai Info
- December 6, 2024
Latest From This Week
കിണറ്റിൽ വിചിത്ര ശബ്ദം; പ്രേതമെന്ന് ഭയന്ന് നാട്ടുകാർ; യുവാവ് കുടുങ്ങിക്കിടന്നത് മൂന്നു ദിവസം
SOCIAL
- by Sarkai Info
- December 5, 2024
Google Trends: അല്ലു അർജുന്റെ 'പുഷ്പ 2' തിയേറ്ററുകളിൽ, ഗൂഗിളിലും ട്രെൻഡിങ്
SOCIAL
- by Sarkai Info
- December 5, 2024
അപ്രതീക്ഷിത അതിഥിയുമൊത്ത് തരൂർ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
SOCIAL
- by Sarkai Info
- December 4, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.