SOCIAL

ഇത് ഒമാനിലെ കൊച്ചു കേരളം; പാലക്കാട് അല്ലേയെന്ന് സോഷ്യൽ മീഡിയ; വീഡിയോ

Follow Us ചിത്രം: ഇൻസ്റ്റഗ്രാം ഒമാനിൽ നിന്നുള്ള ഒരു 'കേരള തനിമ'യുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൊട്ടാരക്കര സ്വദേശിയുടെ ഫാമിന്റെ കാഴ്ചകളാണ് വീഡിയോയിലുള്ളത്. തെങ്ങും വാഴത്തോപ്പുമെല്ലാമായി ഒമാനിലെ ഈ ഫാം കേരളം തന്നെയാണെന്നേ ഒറ്റനോട്ടത്തിൽ ആരും പറയൂ. ഒമാനിലെ സലാലയിലാണ് കൊട്ടാരക്കര സ്വദേശിയായ സുനിലിന്റെ മനോഹരമായ വീടും ഫാമും ഉള്ളത്. ട്രാവൽ സ്റ്റാർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഫാമിലെ വാഴ തോപ്പും മരങ്ങളുമെല്ലാം കേരളത്തെ ഓർമ്മിപ്പിക്കും. A post shared by TRAVEL STAR (@aji_avn) "ഒമാൻ സലാലയിൽ എത്തിയപ്പോൾ കൊട്ടാരക്കരക്കാരൻ സുനിലേട്ടൻ്റെ കൃഷി ഫാം സന്ദർശിക്കാൻ പോയപ്പോൾ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. "ഇതിപ്പോ കേരളത്തിലേക്കളും തെങ്ങുണ്ടല്ലോ," "ഒമാനിലെ കേരളം", "പാലക്കാട്‌ കാണിച്ചു പറ്റിക്കുന്നോ" തുടങ്ങി രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. A post shared by TRAVEL STAR (@aji_avn) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.