SOCIAL

Google Trends: അല്ലു അർജുന്റെ 'പുഷ്പ 2' തിയേറ്ററുകളിൽ, ഗൂഗിളിലും ട്രെൻഡിങ്

Follow Us അല്ലു അർജുൻ അല്ലു അർജുൻ ആരാധകർ ഏറെ നാളായി കാത്തിരുന്ന പുഷ്പ 2 ഇന്ന് തിയേറ്ററുകളിലെത്തി. അല്ലു അർജുനും രശ്മിക മന്ദാനയും ഒരുമിച്ചെത്തിയ ചിത്രം 2021ലെ ബ്ലോക്ക്ബസ്റ്ററായിരുന്ന 'പുഷ്പ: ദി റൈസിന്റെ' രണ്ടാം ഭാഗമാണ്. അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ, റാവു രമേഷ്, അനസൂയ ഭരദ്വാദജ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. പുഷ്പ 2 സിനിമയുടെ റിവ്യൂ ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്. ഗൂഗിളിന്റെ ഔഗ്യോഗിക കണക്കുകൾ പ്രകാരം പതിനായിരത്തിലധികം ആളുകളാണ് പുഷ്പ 2 റിവ്യൂ ഗൂഗിളിൽ തിരഞ്ഞത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ 105 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. കൊമേഴ്സ്യൽ പടത്തിനു ആവശ്യമായ മാസ് - മസാല ഘടകങ്ങളെല്ലാം ഒത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുഷ്പരാജായി അല്ലു അർജുൻ വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രം ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞതാണ്. 150 കോടി ബജറ്റിൽ ഒരുക്കിയ പുഷ്പ ആദ്യ ഭാഗം 350.1 കോടി രൂപ ബോക്സ് ഓഫീസിൽ കളക്ടു ചെയ്തിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് അല്ലൂ അർജുൻ സ്വന്തമാക്കിയിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.