SOCIAL

മിന്നിത്തിളങ്ങി 50,000 ലൈറ്റുകൾ; ക്രിസ്മസിനെ വരവേൽക്കാൽ റോക്ക്ഫെല്ലർ ട്രീ റെഡി; വീഡിയോ

Follow Us ചിത്രം: എക്സ് ന്യൂയോർക്ക് നഗരത്തിലെ റോക്ക്ഫെല്ലർ സെൻ്റർ ക്രിസ്മസ് ട്രീയിൽ തിരിതെളിയുന്നതോടെ യു.എസിൽ അവധിക്കാലത്തിന് ഔദ്യോഗിക തുടക്കമാകുമെന്നാണ് പലരും കണക്കാക്കുന്നത്. ഗംഭീര ചടങ്ങുകളോടെയാണ് എല്ലാ കൊല്ലവും റോക്ക്ഫെല്ലർ ക്രിസ്മസ് ട്രീയിലെ വൈദ്യുത വിളക്കുകളും നക്ഷത്രങ്ങളും തെളിയിക്കുന്നത്. അൻപതിനായിരത്തിലേറെ എൽഇഡി ലൈറ്റുകളും അലങ്കാരങ്ങളും ഒരുമിച്ച് പ്രകാശിക്കുന്നത് കാണാൻ വലിയ ജനക്കൂട്ടമാണ് റോക്ക്ഫെല്ലറിൽ എത്താറുള്ളത്. ദീപാലങ്കാരം തെളിയുന്നതു കാണാൻ ഇക്കൊല്ലവും നിരവധി ആളുകൾ റോക്ക്ഫെല്ലർ സെൻ്ററിൽ എത്തിയിരുന്നു. ക്രിസ്മസ് ട്രീയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്. The 2024 Rockefeller Center Christmas Tree is officially sparkling on Center Plaza 🎄 Are you planning to see it in person? pic.twitter.com/q6loym6IQB നിരവധി സെലിബ്രിറ്റികൾ പങ്കെടുത്ത താരനിബിഡ ചടങ്ങുകളോടെയാണ് ക്രിസ്മസ് ട്രീയിൽ ദീപം തെളിഞ്ഞത്. 74 അടി ഉയരവും 43 അടി വീതിയുമുള്ള മരമാണ് ഇത്തവണ ക്രിസ്മസ് ട്രീ ആയത്. വെസ്റ്റ് സ്റ്റോക്ക്ബ്രിഡ്ജ് എന്ന ചെറുപട്ടണത്തിൽ നിന്ന് എത്തിച്ച മരത്തിന് ഏകദേശം, 70 വർഷം പഴക്കമുണ്ടെന്നാണ് വിവരം. 11 ടൺ ഭാരമുണ്ട്. Tonight’s Rockefeller Center Christmas Tree Lighting 2024 🎄 New York City pic.twitter.com/ZC0p0IbH9U 30 ലക്ഷം ക്രിസ്റ്റലുകൾ ചേർത്ത് നിർമ്മിക്കുന്ന സ്വറോവ്‌സ്കി നക്ഷത്രമാണ് ക്രിസ്മസ് ട്രീയുടെ ഏറ്റവും ശ്രദ്ധേയ ഭാഗം. റോക്ക്ഫെല്ലർ സെൻ്ററിലെ പ്രശസ്തമായ ഐസ് സ്കേറ്റിംഗ് റിങ്കിന് മുകളിൽ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ട്രീ ജനുവരി പകുതി വരെ ഇവിടെയുണ്ടാകും. ക്രിസ്മസ് ദിനത്തിൽ 24 മണിക്കൂറും ട്രീയിൽ ലൈറ്റുകൾ പ്രകാശിപ്പിക്കും. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികൾ ക്രിസ്മസ് ട്രീ കാണാൻ ഇവിടെയെത്താറുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.