SOCIAL

Google Trends: ഒടിടി റിലീസിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങായി ലക്കി ഭാസ്കർ

Follow Us ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ലക്കി ഭാസ്കർ'. തിയേറ്ററിൽ എത്തി ഒരു മാസം പിന്നിടും മുൻപ് തന്നെ ചിത്രം ഒടിടിയിൽ എത്തി. ഒടിടി റിലീസിനു പിന്നാലെ ചിത്രം ഗൂഗിളിലും ട്രന്റിങ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഗൂഗിളിന്റെ ഔഗ്യോഗിക കണക്ക് അനുസരിച്ച് അവസാന 40 മിനിറ്റിൽ രണ്ടായിരത്തിലധികം ഉപയോക്താക്കളാണ് 'ലക്കി ഭാസ്കർ ഒടിടി റിലീസ്' തിരഞ്ഞത്. മുന്നൂറ് ശതമാനത്തോളം ഉയർച്ചയാണ് സെർച്ചിൽ ഉണ്ടായത്. നവംമ്പർ 28നാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്. മലയാളം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാം. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡിക്യു വീണ്ടും നായകനായി വെള്ളിത്തിരയിലെത്തിയത്. ദീപാവലി റിലീസായിട്ടായിരുന്നു തെലുങ്ക് ഭാഷയിലൊരുക്കിയ ലക്കി ഭാസ്കർ തിയേറ്ററുകളിൽ എത്തിയത്. പീരീഡ് ഡ്രാമ ത്രില്ലറായ ചിത്രത്തിൽ ഒരു ബാങ്ക് ജോലിക്കാരനായാണ് ദുൽഖർ എത്തിയത്. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചന നിർവഹിച്ചിരിക്കുന്നതും വെങ്കി അറ്റ്ലൂരിയാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനിൽ നിന്നും മൾട്ടി മില്യണറായി മാറുന്ന ഭാസ്കറിന്റെ കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരും ചിത്രത്തിലുണ്ട്. ധനുഷ് ചിത്രം 'വാത്തി'യ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.