MALAYALAM

Skeleton In Refrigerator: ആൾതാമസമില്ലാത്ത വീട്ടിൽ തലയോട്ടി; ഉപയോ​ഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ അസ്ഥികൂടങ്ങൾ

കൊച്ചി: ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കരയിൽ പൈനിങ്കൽ പാലസ് സ്ക്വയറിലെ 30 വർഷമായി ആൾതാമസമില്ലാത്ത വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തിയത്. വീട്ടിലെ ഉപയോ​ഗശൂന്യമായ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികൂടത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇവിടെ 30 വർഷമായി ആൾതാമസം ഇല്ലെന്നും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടത്തിന്റെ ഭാ​ഗങ്ങളും തലയോട്ടിയും കണ്ടെത്തിയത്. ALSO READ: ഗുജറാത്തിൽ എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം മൂന്നായി തലയോട്ടിക്ക് എത്രത്തോളം പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് വിശദമായി പരിശോധന നടത്തുകയാണ്. വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 30 വർഷമായി ആൾതാമസം ഇല്ലാത്ത വീടാണിതെന്നും പോലീസ് വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.