MALAYALAM

Pushpa 2 The Rule: 32 ദിവസം കൊണ്ട് 1831 കോടി! ബാഹുബലിയും വീണു; പുഷ്പയ്ക്ക് ഇനി ഒരേയൊരു എതിരാളി മാത്രം!

ഇന്ത്യൻ സിനിമ ഈ അടുത്തക്കാലത്ത് കണ്ട ഏറ്റവും വലിയ വിജയമായിരുന്നു പുഷ്പ 2വിന്റേത്. ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം പഴങ്കഥയാക്കി അല്ലു അര്‍ജുന്‍റെ 'പുഷ്പ 2: ദ റൂൾ' മുന്നേറുകയാണ്. ഇപ്പോഴിതാ വെറും 32 ദിവസം കൊണ്ട് 1831 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ സ്വന്തമാക്കി ഇൻഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ് ചിത്രം. ഇതോടെ ബാഹുബലി 2ന്‍റെ കളക്ഷനെയും പുഷ്പ മറികടന്നിരിക്കുകയാണ്. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. 'പുഷ്പ' ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം ആഗോളതലത്തില്‍ 294 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 6 ദിവസം കൊണ്ട് ആയിരം കോടി കളക്ഷനെന്ന സ്വപ്ന നേട്ടവും സ്വന്തമാക്കി. Read Also: 'ശിക്ഷ വിധിച്ചത് വസ്തുതകൾ പരിഗണിക്കാതെ', പെരിയ കേസിൽ വിധിക്കെതിരെ പ്രതികൾ, ഹൈക്കോടതിയിൽ അപ്പീൽ റിലീസായി 2 ദിവസം കൊണ്ട് 500 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ ചിത്രം നേടിയിരുന്നു. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർത്തിരിക്കുകയാണ്. ആമീര്‍ ഖാന്‍റെ ദംഗല്‍ മാത്രമാണ് പുഷ്പ 2വിന് മുന്നില്‍ ഉള്ളത്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.