MALAYALAM

Earthquake In Nepal: നേപ്പാളില്‍ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 6:35-ഓടെയാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. Earthquake of 7.1 magnit0ude in Nepal triggers tremors in Bihar's Sheohar Read @ANI story | #Earthquake #Nepal #Bihar pic.twitter.com/z0xVB5ibC9 — ANI Digital (@ani_digital) January 7, 2025 Also Read: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. Also Read: ശുക്രൻ മീന രാശിയിലേക്ക് സൃഷ്ടിക്കും മാളവ്യ രാജയോഗം; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം! തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നേപ്പാളിൽ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ് നേപ്പാൾ. 2005 ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർ മരിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.