MALAYALAM

PV Anvar MLA Arrest: അൻവർ ഹാപ്പിയാണ്, ആരോഗ്യപ്രശ്നങ്ങളില്ല; എംഎൽഎയെ കണ്ട് ബന്ധുവും പിഎയും

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ റിമാൻഡിലായ പി വി അന്‍വര്‍ എംഎല്‍എയെ സന്ദ‍ർശിച്ച് ബന്ധുവും പിഎയും. ബന്ധുവായ ഇസ്ഫാക്ക‍ർ, പിഎ സിയാദ് എന്നിവരാണ് അൻവറിനെ കണ്ടത്. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യവും ബന്ധുക്കൾ അൻവറിനെ അറിയിച്ചു. ജയിലിൽ ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അൻവർ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. Read Also: കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി; പന്നിക്ക് വേണ്ടി വെച്ച കെണിയിൽ കുടുങ്ങി 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. അൻവർ ഒന്നാം പ്രതിയാണ്. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ അൻവറിന്റെ അറസ്റ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പിവി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.