ENTERTAINMENT

ഗോസിപ്പുകൾക്ക് വിരാമം; മകൾക്കായി ഒരുമിച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ

Follow Us Aishwarya Rai Abhishek Bachchan joint appearance ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ ആനുവൽ ഡേ ചടങ്ങ് എല്ലായ്‌പ്പോഴും ഒരു ഫിലിം ഫെയർ അവാർഡുനിശയെ പോലെ താരനിബിഡമാണ്. ഇത്തവണയും പതിവു തെറ്റിയില്ല, കരീന കപൂർ, സെയ്ഫ് അലി ഖാൻ, ഷാഹിദ് കപൂർ, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആനുവൽ ഡേയിൽ പങ്കെടുത്തു. വിദ്യാ ബാലൻ തൻ്റെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.ഹർഭജൻ സിംഗ്, ഭാര്യ ഗീത ബസ്ര, മകൻ ജോവൻ എന്നിവരും എത്തിയിരുന്നു. കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ഐശ്വര്യ റായ് ബച്ചൻ- അഭിഷേക് ബച്ചൻ ദമ്പതികളാണ്. മകൾ ആരാധ്യയുടെ പെർഫോമൻസ് കാണാൻ ഇരുവരും ഒന്നിച്ചെത്തി, കൂടെ അമിതാഭ് ബച്ചനും ഐശ്വര്യയുടെ അമ്മ വൃന്ദ റായിയും ഉണ്ടായിരുന്നു. A post shared by Varinder Chawla (@varindertchawla) ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ഏറെ നാളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതിനിടയിലാണ് ദമ്പതികൾ ഒന്നിച്ചെത്തിയത്. വേദിയിലേക്ക് പുഞ്ചിരിയോടെയാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. ഐശ്വര്യ അമ്മയുടെ കൈപിടിച്ചു നടക്കാൻ സഹായിക്കുന്നതും കാണാം. A post shared by Varinder Chawla (@varindertchawla) ആദ്യ ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചതിങ്ങനെ, "കുട്ടികൾ... അവരുടെ നിഷ്കളങ്കതയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഏറ്റവും മികച്ചവരായിരിക്കാനുള്ള ആഗ്രഹവും... അത്തരമൊരു ആനന്ദം... അവർ ആയിരക്കണക്കിനാളുകളുടെ കൂട്ടത്തിലായിരിക്കുമ്പോൾ നിങ്ങൾക്കായി പ്രകടനം നടത്തുമ്പോൾ അത് ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്... ഇന്ന് അത്തരത്തിലുള്ള ഒന്നാണ്..." ഇന്നലെ നടന്ന ചടങ്ങിൽ, കരീന കപൂറും സെയ്ഫ് അലി ഖാനും അവരുടെ മക്കളായ തൈമൂർ അലി ഖാനും ജെഹിനും വേണ്ടി ചിയർ ചെയ്യുന്നതു വീഡിയോയിൽ കാണാം. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും മകൾ സുഹാന ഖാനും അബ്രാമിൻ്റെ പ്രകടനം കാണാൻ എത്തിയിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.