Follow Us Pushpa 2 box office collection Pushpa 2 box office collection: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് വിജയക്കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ നായകനായ ബിഗ് ബജറ്റ് ചിത്രം 'പുഷ്പ 2.' തിയേറ്ററുകളിൽ രണ്ടാഴ്ച പിന്നിടുമ്പോൾ, ചിത്രം എക്കാലത്തെയും വലിയ ഹിന്ദി ഗ്രോസറും ആഭ്യന്തര കളക്ഷനിൽ അതിവേഗം 600 കോടി രൂപ പിന്നിടുന്ന ചിത്രവുമായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നു മാത്രം 1004.9 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ലോകമെമ്പാടുമായി പുഷ്പ 2 1510 കോടിയിലധികം രൂപ നേടിയതായി, സാക്നിൽക് റിപ്പോർട്ട് ചെയ്തു. വിവാദങ്ങൾക്കിടയിലും ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷനിൽ 74 ശതമാനം വർധനവ് ഉണ്ടായതായാണ് വിവരം. 25 കോടി രൂപയാണ് ഇന്നലെ മാത്രം ചിത്രം കളക്ഷനായി നേടിയത്. 20 കോടിയുമായി ഹിന്ദി പതിപ്പാണ് കളക്ഷനിൽ മുന്നിൽ. 4.35 കോടി രൂപയാണ് ശനിയാഴ്ച പുഷ്പ 2 തെലുങ്ക് പതിപ്പ് നേടിയത്. അതേസമയം, ബുക്ക്‌മൈഷോയിലൂടെ പുഷ്പ 2ന്റെ 15 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായി അണിയറപ്രവർത്തകർ അറിയിച്ചു. കെജിഎഫ് ചാപ്റ്റർ 2ന് തൊട്ടുപിന്നിലായി, ബുക്ക്‌മൈഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റു വിറ്റ രണ്ടാമത്തെ ചിത്രമാണ് പുഷ്പ 2. ആദ്യ ദിനം, ആഗോള ബോക്‌സ് ഓഫീസിൽ 282.91 കോടി രൂപ നേടിയ പുഷ്പ 2, ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Shyam Benegal Death: ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു
- by Sarkai Info
- December 23, 2024
ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024What’s New
Spotlight
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024
ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ
- By Sarkai Info
- December 21, 2024