ENTERTAINMENT

New OTT Release: വാരാന്ത്യം ആഘോഷമാക്കാം പുത്തൻ ഒടിടി റിലീസുകൾക്കൊപ്പം

Follow Us New Malayalam OTT Release This Week: കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രം 'മുറ' ഒടിടിയിലെത്തി. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ഡ്രാമ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം മദനോത്സവം ആമസോൺ പ്രൈം വീഡിയോയിൽ കാണാം. മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ 'പാലും പഴവും' ഒടിടിയിൽ എത്തി. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം, പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയുടെയും 23കാരനായ സുനിലിന്റെയും ജീവിതമാണ് പറയുന്നത്. സൈന പ്ലേയിൽ ചിത്രം കാണാം. നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടിയിൽ കാണാം. മനോരമ മാക്‌സിൽ ചിത്രം കാണാം. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഖൽബ്' ആമസോൺ പ്രൈം വീഡിയോയിൽ കാണാം. വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' മനോരമ മാക്സിൽ കാണാം. വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സാഗർ ഒരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' മനോരമ മാക്സിൽ ലഭ്യമാണ്. ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല ഇപ്പോൾ സോണി ലിവിൽ കാണാം. പ്രേമലുവിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും കൈകോർത്ത ചിത്രമാണ് ഐ ആം കാതലൻ. ഒരു ഹാക്കറുടെ കഥയാണ് ചിത്രം പറഞ്ഞത്. മനോരമ മാക്സിലൂടെയാണ് ഐ ആം കാതലൻ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.