Follow Us Sorgavaasal OTT Release Date & Platform Sorgavaasal OTT Release Date & Platform: ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത, ഷറഫുദ്ദീന്‍, ഹക്കിം ഷാ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രം സൊര്‍ഗവാസല്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപാണ് ഒടിടിയിലേക്ക് എത്തുന്നത്. പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന സിദ്ധാര്‍ഥ് വിശ്വനാഥിന്റെ സ്വതന്ത്രസംവിധാന സംരംഭമാണ് സൊര്‍ഗവാസല്‍. ജയില്‍പുള്ളികളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ആര്‍ ജെ ബാലാജിയും സെൽവരാഘവനും ഹക്കിം ഷായുമെല്ലാം തടവുപുള്ളികളാവുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷറഫുദ്ദീന്‍ എത്തുന്നത്. കഥാപാത്രവും ഒരു തടവുപുള്ളിയാണ്. സെല്‍വരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാനിയ ഇയ്യപ്പനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നട്ടി, കരുണാസ്, ബാലാജി ശക്തിവേല്‍, ആന്തണി ദാസന്‍, രവി രാഘവേന്ദ്ര, സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ് പ്രഭ, അശ്വിന്‍ രവിചന്ദ്രന്‍, സിദ്ധാര്‍ഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീത് ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, കലാസംവിധാനം എസ് ജയചന്ദ്രൻ. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഡിസംബര്‍ 27ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Shyam Benegal Death: ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
- by Sarkai Info
- December 23, 2024
ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024What’s New
Spotlight
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024
ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ
- By Sarkai Info
- December 21, 2024