ENTERTAINMENT

അപ്പൂപ്പന്റെയും അച്ഛന്റെയും വഴിയെ അഭിമന്യുവും സിനിമയിലേക്ക്; അരങ്ങേറ്റം കൊടൂരവില്ലനായി

Follow Us Meet Abhimanyu Shammy Thilakan മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് തിലകൻ. നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകനും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്ത മാർക്കോയിലൂടെയാണ് അഭിമന്യു തുടക്കം കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ കൊടൂരവില്ലനായാണ് അഭിമന്യു എത്തുന്നത്. റസൽ ടോണി ഐസക് എന്നാണ് കഥാപാത്രത്തിന്റെ പേര്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ്റെ വേഷമാണ് അഭിമന്യുവിന്. ഉണ്ണി മുകുന്ദനാണ് അഭിമന്യുവിന്റെ സിനിമാ അരങ്ങേറ്റത്തിനു പിന്നിൽ. "സംസാരിക്കാൻ സമയമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഒരു ദിവസം ഉണ്ണി ചേട്ടൻ എനിക്കൊരു മെസേജ് അയച്ചു. ഞങ്ങൾ സംസാരിച്ചു, അദ്ദേഹം ഡയറക്ടറുമായി കൂടിക്കാഴ്ചയ്ക്ക് സാഹചര്യം ഒരുക്കി. അതായിരുന്നു തുടക്കം," എന്നാണ് അഭിമന്യു പറയുന്നത്. അഭിനയമോഹം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അച്ഛന്റെയോ മുത്തച്ഛന്റെയോ പേര് നശിപ്പിക്കാതെ വേണം അഭിനയരംഗത്തേക്ക് എത്താൻ എന്നു നിർബന്ധമുണ്ടായിരുന്നു എന്നാണ് അഭിമന്യു പറയുന്നത്. മെക്കാനിക്കൽ എൻജിനീയറാണ് അഭിമന്യു. മോഡലിംഗ് രംഗത്തും സജീവമാണ് അഭിമന്യു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.