ENTERTAINMENT

Shyam Benegal Death: ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

Follow Us ഫയൽ ഫൊട്ടോ മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സമാന്തര സിനിമാ പ്രസ്ഥാനത്തിൻ്റെ പ്രമുഖ മുഖമായിരുന്ന ബെനഗൽ ചലച്ചിത്ര മേഖലയിലുണ്ടാക്കിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു. ശ്യാം ബെന​ഗലിൻ്റെ വിയോഗം ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു യു​ഗത്തിൻ്റെ അവസാനം കൂടിയാണ് അടയാളപ്പെടുത്തുന്നത്. സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ച പ്രതിഭ, 18 ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അനന്ത് നാഗും ശബാന ആസ്മിയും പ്രധാന വേഷങ്ങളിൽ എത്തിയ 'അങ്കുർ' (1974) എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2007ലാണ് ദാദാസാഹിബ് ഫാൽകെ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ഏഴുതവണ ശ്യാം ബെനഗലിന് ലഭിച്ചിട്ടുണ്ട്. സെക്കന്തരബാദിലെ ത്രിമൂൽഗരിയിൽ 1934 ഡിസംബർ 14നാണ്‌ ശ്യാം ബെനഗലിന്റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ സമ്മാനിച്ച ക്യാമറയിലൂടെ തന്റെ പന്ത്രണ്ടാം വയസ്സിലാണ്‌ ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത്. ഉസ്മാനിയ സർ‌വ്വകലാശാലിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബെനഗൽ അവിടെ‍ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചിരുന്നു. അങ്കൂര്‍, ഭൂമിക, നിഷാന്ദ്, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.