Follow Us New Ott Release Malayalam New OTT Release Movies: ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 10 ചിത്രങ്ങൾ ഇതാ. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'മദനോത്സവം' ഒടുവിൽ ഒടിടിയിൽ എത്തി. ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. 2023 ഏപ്രിൽ 14-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്. മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ 'പാലും പഴവും' ഒടിടിയിൽ എത്തി. വി. കെ. പ്രകാശ് ആണ് റൊമാന്റിക് കോമഡി പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് പാലും പഴവും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. നവംബർ 8ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്. മേപ്പടിയാന് ശേഷം വിഷ്ണുമോഹൻ കഥയെഴുതി സംവിധാനം ചെയ്ത കഥ ഇതുവരെ ഒടിടിയിലെത്തി. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയ്ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം ഒടിടിയിൽ ലഭ്യമാണ്. നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടിയിൽ എത്തി. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സാഗർ ഒരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ബോഗെയ്ൻവില്ല. ചിത്രം സോണി ലിവിൽ ലഭ്യമാണ്. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഖൽബ്.' സാജിദ് യാഹിയയും സുഹൈൽ എം. കോയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രണയ കഥ പറഞ്ഞ ഖൽബ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഖൽബ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മറിമായത്തിലൂടെ മലയാളികൾക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. ജൂലൈയിൽ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങൾക്കു ശേഷം ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസംബർ 24 മുതൽ ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത 'സൂക്ഷ്മദർശിനി' ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സൂക്ഷ്മദർശിനി ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Shyam Benegal Death: ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു
- by Sarkai Info
- December 23, 2024
ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024What’s New
Spotlight
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024
ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ
- By Sarkai Info
- December 21, 2024