ENTERTAINMENT

ആ അപമാനം താങ്ങാനായില്ല; അന്നൊക്കെ എല്ലാ ദിവസവും കരയുമായിരുന്നു: മന്ദിര ബേദി

Follow Us ചിത്രം: ഇൻസ്റ്റഗ്രാം ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതയായ അവതാരകയാണ് മന്ദിര ബേദി. 1990ൽ അഭിനയത്തിലൂടെ കരിയർ ആരംഭിച്ച മന്ദിര പിന്നീട് ടെലിവിഷൻ രംഗത്തെത്തേക്കും അവിടെ നിന്ന് ക്രിക്കറ്റ് അവതരണത്തിലേക്കും ചുവടുവച്ചു. 2003ലെ ക്രിക്കറ്റ് ലോകകപ്പിലൂടെയാണ് മന്ദിര ക്രിക്കറ്റ് അവതരണ രംഗത്തേക്ക് അരംങ്ങേറ്റം കുറിക്കുന്നത്. കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ താൻ നേരിട്ട ചില മോശം അനുഭവങ്ങളെപറ്റി തുറന്നു പറയുകയാണ് മന്ദിര. 'വാട്ട് വിമൻ വാണ്ട്' ഷോയിൽ കരിന കപൂറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മന്ദിര മനസ്സ് തുറന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ നിന്നുപോലും ലിംഗവിവേചനം നേരിട്ടേണ്ടിവന്നിട്ടുണ്ടെന്ന് മന്ദിര പറയുന്നു. "ഇപ്പോൾ ക്രിക്കറ്റിലും, സ്പോർട്സ് ടെലിക്കാസ്റ്റുകളിലുമെല്ലാം സ്ത്രീകൾക്കും ഇടമുണ്ട്. എന്നാൽ ആ കാലഘട്ടത്തിൽ ആളുകൾ തന്നെ ഭൂതക്കണ്ണാടിയിലൂടയായിരുന്നു നോക്കിയിരുന്നത്. അവർ നമ്മളെ സൂക്ഷ്മമായി പരിശോധിക്കുകയും നമ്മളെ കുറിച്ച് ഓരോ അഭിപ്രായങ്ങൾ പറയുകയും ചെയ്യും. നിങ്ങൾ എന്തിനാണ് ഇവിടെ അല്ലെങ്കിൽ നിങ്ങൾ എന്താണ് ക്രിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന മനോഭാവമായിരുന്നു അവർക്ക്," മന്ദിര പറഞ്ഞു. 'ഒരു സാധാരണക്കാരന് ക്രിക്കറ്റിലുണ്ടാകുന്ന സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ചാനൽ എന്നെ നിയോഗിച്ചത്. അതിലൂടെ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്ന് അവർ കരുതി. സ്വീകാര്യത കുറവായിരുന്നതിനാൽ തുടക്കം ബുദ്ധിമുട്ടായിരുന്നു. ഒരു പാനലിൽ ഇരുന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളോട് സംസാരിക്കുക എന്നത് മറ്റൊരു ഭാഷയാണ്. ക്യാമറക്കു മുന്നിൽ അവർക്കൊപ്പം ഇരുന്ന് മത്സരം കാണുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും വേണം,' മന്ദിര പറഞ്ഞു. ആദ്യ ദിവസങ്ങളിൽ താൻ എന്നും കരയുമായിരുന്നെന്ന് മന്ദിര പറഞ്ഞു. 'ആദ്യത്തെ ഒരാഴ്ച വളരെയധികം കാര്യങ്ങളാണ് തലയിലൂണ്ടായിരുന്നത്. മുഴുവൻ ഉത്കണ്ഠയും പരിഭ്രാന്തിയുമായിരുന്നു. ക്യാമറയുടെ ചുവന്ന ലൈറ്റ് തെളിഞ്ഞാൽ എന്റെ നാക്കിലെ വെള്ളം വറ്റും. പിഴവുകളും തെറ്റുകളുമായി ഒരാഴ്ച കടന്നു പോയി. എല്ലാ ഷോ കഴിയുമ്പോഴും ഞാൻ തല താഴ്ത്തിയിരുന്നു കരയും. എന്‍റെ ഇരുവശത്തുമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളോട് ഞാൻ ചോദ്യങ്ങൾ ചോദിക്കും. അവർ എന്നെ തുറിച്ചുനോക്കും. എന്നിട്ട് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് അവര്‍ക്ക് തോന്നുന്ന ഉത്തരം പറയും. കാരണം എൻ്റെ ചോദ്യം അവർക്ക് അപ്രസക്തമോ അല്ലെങ്കിൽ അവർ ഉദ്ധേശിക്കുന്നത്ര പ്രധാനമോ ആയിരിക്കില്ല.' ഒരാഴ്ചയ്ക്കു ശേഷം ചാനലിൽ നിന്നുണ്ടായ പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകിയെന്നും പിന്നീട് കാര്യങ്ങൾ മാറിയെന്നും മന്ദിര പറഞ്ഞു. "ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ, ചാനലിലെ ജീവനക്കാർ എന്നെ വിളിച്ച് പറഞ്ഞു, 'ആയിരം സ്ത്രീകളിൽ നിന്നാണ് നിങ്ങളെ തിരഞ്ഞെടുത്തത്. നിങ്ങളുടെ സ്ഥാനം അവിടെയാണ്. നിങ്ങൾ ഒരു വിശകലന വിദഗ്ധനോ കളി വിദഗ്ധനോ കമന്‍റേറ്ററോ അല്ല. നിങ്ങൾ ഒരു അവതാരകയാണ്. അവിടെ പോയി നിങ്ങളുടെ ജോലി ആസ്വദിക്കൂ. നിങ്ങളുടെ വ്യക്തിത്വം അവരെ കാണിക്കൂ.' ആ ഇടപെടൽ ശരിക്കും സഹായകരമായിരുന്നു. അത് എനിക്ക് ഒരു വഴിത്തിരിവായിരുന്നു. അന്ന് ഞാൻ സ്വിച്ച് മാറ്റി." 'എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ ഞാൻ വീണ്ടും അതേ ചോദ്യം ചോദിക്കും. ലൈവ് ഷോയിൽ അവർക്ക് എന്ത് പറയാൽ പറ്റും. പിന്നീട് കൃത്യമായ ഉത്തരങ്ങൾ ലഭിച്ചു.' കരീനയുടെ ഭർതൃപിതാവും സെയ്ഫ് അലി ഖാൻ്റെ പിതാവുമായ മൻസൂർ അലി ഖാൻ പട്ടൗഡി തന്നോട് വളരെ ബഹുമാനത്തോടെ പെരുമാറിയിട്ടുള്ള വ്യക്തിയാണെന്നും മന്ദിര പറഞ്ഞു. ആദ്യമായി കണ്ടുമുട്ടിയപ്പോൾ അദ്ദേഹം തന്റെ കൈപിടിച്ച്, എല്ലാവരും സംസാരിക്കുന്ന മന്ദിര ബേദി നിങ്ങളാണല്ലേ എന്നൊക്കെ പറഞ്ഞിരുന്നുവെന്ന് മന്ദിര കൂട്ടിച്ചേർത്തു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.