MALAYALAM

Tripura Violence: ക്ഷേത്ര വിഗ്രഹം നശിപ്പിച്ചതിനെ തുടർന്ന് ത്രിപുരയിൽ വീടുകൾ അഗ്നിക്കിരയാക്കി അക്രമികൾ!

അഗർത്തല: ത്രിപുരയിൽ ക്ഷേത്രവിഗ്രഹം തകർന്നതിനെ തുടർന്ന് അക്രമികൾ വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. കൈതുർബാരിയിൽ കാളി ദേവിയുടെ പ്രതിഷ്ഠ തകർന്ന നിലയിൽ കണ്ടതിന് പിന്നാലെയായിരുന്നു ഈ ആക്രമണം. Also Read: ജാമ്യമില്ലാ വകുപ്പ്; ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ കേസ് ആക്രമണത്തിൽ പടിഞ്ഞാറൻ ത്രിപുരയിലെ റാണിർബസാർ ജില്ലയിലെ 16 വീടുകളും നിരവധി വാഹനങ്ങളും ഒരു കൂട്ടം ആളുകൾ തീവെച്ച് നശിപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിന് പിന്നിൽ ആരാണെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആൾക്കൂട്ടത്തെ കണ്ട് ജനങ്ങൾ ഓടിക്കൂടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സംഘർഷം ലഘൂകരിക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങൾ സംഭവ സ്ഥലത്ത് നിയോഗിച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു. മാത്രമല്ല റാണിർബസാർ ഉൾപ്പെടുന്ന ജിരാണിയ സബ്ഡിവിഷനിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. Also Read: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി! ഇവിടെ അഞ്ചോ അതിൽ കൂടുതൽ ആളുകളോ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വീടുകൾ കത്തിച്ച സംഭവം ആശങ്കയുണ്ടാക്കുന്നുവെന്നും എല്ലാവരും ക്രമസമാധാനം പാലിക്കണമെന്നും തിപ്ര മോത്ത മേധാവി പ്രദ്യോത് കിഷോർ മാണിക്യ ദെബ്ബാർമ അറിയിച്ചു. ‘നമ്മുടെ നാട് പ്രകൃതി ദുരന്തത്തിൽ വലയുമ്പോൾ ചിലർ മതരാഷ്ട്രീയം കളിക്കുന്നുവെന്നും. അക്രമികളെ അവരുടെ വിശ്വാസങ്ങൾ കണക്കിലെടുക്കാതെ തന്നെ ശിക്ഷിക്കണമെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.