MALAYALAM

Sri Krishna Janmashtami: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞു

Janmashtami 2024: ഇന്ന് ശ്രീകൃഷ്ണ ജയന്തി.... നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കായി ഒരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് വീഥികൾ അമ്പാടിയാക്കുന്ന ദിനം. Also Read: സിനിമാ മേഖലയിലെ ലൈം​ഗിക ആരോപണം; അന്വേഷണത്തിന് ഏഴം​ഗ ഐപിഎസ് സം​ഘത്തെ നിയോ​ഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾ ശോഭായാത്രയ്ക്ക് വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങളും അകമ്പടിയേകും. ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകാൻ നിരവധി ബാലികാബാലന്മാർ കൃഷ്ണനെയും രഥയായും ഗോപികയായുമൊക്കെ എത്തും. ജന്മാഷ്ടമിയെ വരവേൽക്കാൻ ബാലഗോകുലം വലിയ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. Also Read: ജന്മാഷ്ടമിയിൽ മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകരം രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം! ഇത്തവണ 'പുണ്യമീ മണ്ണ്‌ പവിത്രമീ ജന്മം' എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ തിരക്കേറും. രാവിലെ 9 മണിയോടെ പ്രസാദം ഊട്ട് ആരംഭിക്കും. ഭഗവാന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് ഇന്ന് നടക്കുന്നത്. പ്രസിദ്ധമായ ആറന്മുള വള്ളസദ്യയും ഇന്നാണ്. 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്യും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.