MALAYALAM

Amy Jackson Wedding: യാത്ര തുടങ്ങിയിരിക്കുന്നു.... പ്രണയതീരത്തെ സാക്ഷിയാക്കി എമി ജാക്സണും ​എഡ് വെസ്റ്റ്‌വിക്കും വിവാഹിതരായി

ഇറ്റലിയിലെ പ്രണയ തീരത്തെ സാക്ഷിയാക്കി എമി ജാക്സണും ​എഡ് വെസ്റ്റ്‌വിക്കും വിവാഹിതരായി. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇറ്റലിയിലെ അമാൽഫി തീരത്ത് അടുത്ത ബന്ധുക്കളോടൊപ്പമായിരുന്നു വിവാഹം. കറുപ്പും വെളുപ്പും നിറത്തിലുള്ള ടക്‌സീഡോയില്‍ ക്ലാസിക്ക് ലുക്കില്‍ എത്തിയ വെസ്റ്റ്‌വിക്കിന്റെ കൈപിടിക്കാൻ തൂവെള്ള ​ഗൗണിൽ മാലാഖയായാണ് എമി വന്നത്. യാത്ര തുടങ്ങിയിരിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് എഡ് വെസ്റ്റ്‌വിക്ക് ഇന്‍സ്റ്റഗ്രാമില്‍ വിവാഹഫോട്ടോകള്‍ പങ്കു വച്ചത്. ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സണും ഇം​ഗ്ലീഷ് നടനും സം​ഗീതജ്ഞനുമായ 2022 ജൂണിലാണ് തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്. 2021മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു. തുടർന്ന് വിവാഹ നിശ്ചയം കഴിഞ്ഞു. Read Also: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞു വിവാഹത്തിനായി കുടുംബവുമൊത്ത് ഇറ്റലിയിലേക്ക് പോകുന്നതിന്റെ ഫോട്ടോകളും എമി പങ്കു വച്ചിട്ടുണ്ടായിരുന്നു. മകന്‍ ആന്‍ഡ്രിയസുമായുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ലിവര്‍പൂള്‍ സ്വദേശിയായ എമി ഐ, തങ്കമകൻ, മദ്രാസ പട്ടണം, താണ്ഡവം, ഏക് ദീവാനാ ഥാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗോസിപ്പ് ഗേള്‍ എന്ന ജനപ്രിയ നാടക പരമ്പരയിലെ ചക്ക് ബാസ് എന്ന കഥപാത്രത്തിലൂടെയാണ് എഡ് വെസ്റ്റ്‌വിക്ക് അറിയപ്പെടുന്നത്. റോമിയോ ആന്റ് ജൂലിയറ്റ്, ബോണ്‍ ഇന്‍ ദി ത്രോട്ട്, ബില്യണയര്‍ റാന്‍സം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മകന്റെ കൈപിടിച്ചായിരുന്നു വിവാഹ നിശ്ചയത്തിന് എമി എത്തിയത്. ബിസിനസുക്കാരനായ ജോര്‍ജ്ജ് പനയോറ്റുമായി മുമ്പ് എമി ജാക്‌സണ്‍ പ്രണയത്തിലായിരുന്നു. ഇരുവർക്കും ആന്‍ഡ്രിയാസ് എന്ന മകനുണ്ട്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.