MALAYALAM

Arjun Mission: അർജുനായുള്ള തിരച്ചിലിൽ ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള സംഘം

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിങ് ആരംഭിക്കണമെന്ന ആവശ്യവുമായി കേരള സംഘം കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎംൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ, അർജുന്റെ ബന്ധുക്കൾ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെ കാണുന്നത്. ഓ​ഗസ്റ്റ് 28ന് ആണ് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററേയും സംഘം സന്ദർശിക്കും. ഡ്രഡ്ജിങ് മെഷീൻ കൊണ്ടുവന്ന് തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പട്ടാണ് കേരളത്തിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയേയും ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും കാണുന്നത്. ഡ്രെഡ്ജർ കൊണ്ടുവരുന്നതിന് 96 ലക്ഷം രൂപ ചിലവ് വരുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള പ്രത്യേക സംഘത്തിന്റെ തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിച്ചു. 10 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. രാവിലെ ആറുമണിക്ക് തന്നെ എൻഡിആർഎഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷസേന, ചാമ്പ്യൻസ് ക്ലബ് പ്രവർത്തകർ എന്നിവരുടെ പ്രത്യേകസംഘം ആനടിക്കാപ്പിൽ തിരച്ചിൽ ആരംഭിച്ചു. 11 മണിയോടെ മേഖലയിൽ നിന്ന് അസ്ഥിഭാഗവും മുടിയുമടക്കം ആറ് ശരീരഭാഗങ്ങൾ ലഭിച്ചു. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. ദുരന്തമുണ്ടായ ശേഷം ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ ഒന്നാണ് സൂചിപ്പാറ - ആനടിക്കാപ്പ് മേഖല. ഇന്നത്തെ തിരച്ചിൽ ഫലം വിലയിരുത്തിയ ശേഷമാകും പ്രത്യേക സംഘവുമായി ഉള്ള തിരച്ചിൽ തുടരണമോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.