MALAYALAM

Complaint against Ranjith: നടി ശ്രീലേഖ മിത്രയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുക്കും

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇമെയിൽ മുഖേനയാണ് നടി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നു. രഞ്ജിത്തിനെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നും നടി വ്യക്തമാക്കി. അതേസമയം ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കും. എറണാകുളം നോർത്ത് പൊലീസാണ് കേസെടുക്കുക. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണ് അതിക്രമമുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെട്ടോടി. അതിക്രമം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ അറിയിച്ചു. എന്നാൽ പരാതിയുമായി ബന്ധപ്പെട്ട് ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. എതിർത്തതിനാൽ ഈ സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ മടക്കയാത്രയ്ക്ക് ടിക്കറ്റ് നൽകിയില്ലെന്നും നടി പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.