MALAYALAM

Wild Elephant attack: ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നക്കനാൽ ടാങ്ക് കുടി നിവാസി കണ്ണൻ ആണ് മരിച്ചത്. വണ്ണാത്തിപ്പാറയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. രാവിലെ മുതൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽ പെടുകയായിരുന്നു. ഒൻപത് പിടിയാനകൾ അടങ്ങുന്ന ആനക്കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്. രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസി കുടികളിൽ നിന്നും മറ്റുമായി അൻപതോളം ആളുകൾ സംഘടിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നായി എത്തി ആനക്കൂട്ടത്തെ തുരത്താനായിരുന്നു ശ്രമം. ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽപ്പെടുന്നത്. ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട് ആനക്കൂട്ടം കണ്ണനെ തുമ്പിക്കൈയ്യിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു. പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പ്രദേശവാസികൾ ചേർന്ന് പിന്നീട് ആനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് മൃതദേഹം സംഭവ സ്ഥലത്ത് നിന്നും വീണ്ടെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിനിടെ, മൂന്നാർ ടൗണിൽ കാട്ടാന ഇറങ്ങി. പഴയ മൂന്നാറിൽ ശനിയാഴ്ച രാത്രിയിലാണ് ആനകൾ എത്തിയത്. അമ്മയും കുട്ടിയുമാണ് ടൗണിൽ ഇറങ്ങിയത്. ആനകളുടെ മുമ്പിൽ അകപ്പെട്ട ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാട്ടാന കാട്ടിലേയ്ക്ക് മടങ്ങി. ആദ്യമായാണ് ഈ മേഖലയിൽ കാട്ടാന ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏതാനും ദിവസങ്ങളായി കാട്ടുകൊമ്പൻ പടയപ്പയും ജനവാസ മേഖലയിലുണ്ട്. മാട്ടുപ്പെട്ടിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പടയപ്പ ഇറങ്ങിയത്. വാഹനങ്ങളും പടയപ്പ തടഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തോളമായി സൈലൻ്റ് വാലി എസ്റ്റേറ്റിലും കുറ്റിയാർവാലിയിലുമാണ് പടയപ്പ നിലയുറപ്പിച്ചിരുന്നത്. എന്നാൽ, രാത്രിയോടെ മാട്ടുപ്പെട്ടി റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ നെറ്റിമേട് റോഡ് വഴി പടയപ്പ ദേവികുളം പഞ്ചായത്ത് കാര്യലയത്തി. ഇവിടെ വെച്ച് ആനയെ നാട്ടുകാർ ബഹളം വെച്ച് കാടുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ഒരു മാസക്കാലമായി ആർആർടി സംഘം പടയപ്പയെ നിരീഷിച്ച് ജനവാസ മേഖലയിൽ നിന്നും അകറ്റി നിർത്തിയിരുന്നു. എന്നാൽ വീണ്ടും ആന ജനവാസ മേഖലയിൽ എത്തിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.