MALAYALAM

Road Accident: ആംബുലൻസും കാറും കൂടിയിടിച്ച് രോഗി മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തല എസ്.എന്‍. കോളജിനു മുന്നില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയാണ്. Also Read: മഹാരാഷ്ട്രയിൽ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് പോളക്കാടന്‍ കവല ഉള്ളാടന്‍ പറമ്പില്‍ ഉദയനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ആംബുലന്‍സ് പത്ത് മീറ്ററോളം റോഡില്‍ തെന്നി നീങ്ങുകയും ശേഷം സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് നിന്നത്. Also Read: ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റ്, 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടികൂടി നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചു; ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം പട്നക്ക് സമീപം എസ്‍യുവി ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ബക്തിയാർപൂർ-നളന്ദ ദേശീയപാതയിലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് മറ്റ് രണ്ട് പേർ മരണത്തിന് കീഴടങ്ങിയത്. നവാഡ ജില്ലയിൽ നിന്ന് പട്‌നയിലെ ബർഹുമാനാഥ് ക്ഷേത്രത്തിലേക്ക് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ച് വയസ്സുകാരിയും ഉൾപ്പെടുന്നു. അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.