MALAYALAM

Cashew: അണ്ടിപ്പരിപ്പ് വാരി വലിച്ച് കഴിക്കല്ലേ...; ആരോഗ്യത്തിന് ഹാനീകരം

പ്രോട്ടീൻ സമ്പുഷ്ടമായ ഡ്രൈ ഫ്രൂട്ട് ആണ് കശുവണ്ടി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. ‌എന്നാൽ ആരോഗ്യകരവും രുചികരവുമായ കശുവണ്ടി അമിതമായി കഴിച്ചാൽ അത് ആരോ​ഗ്യത്തിന് ഹാനീകരമാണ്. ഉയർന്ന അളവിലുള്ള കലോറി അടങ്ങിയിട്ടുള്ളതിനാൽ കശുവണ്ടി കഴിക്കുന്നതിന് അളവും ഉണ്ട്. ഒരു ദിവസം എത്ര കശുവണ്ടി കഴിക്കാം എന്നത് പ്രധാനമാണ്. കാരണം കശുവണ്ടി അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദിവസവും ഒരു പിടി കശുവണ്ടിയിൽ കൂടുതൽ കഴിച്ചാലുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.. ALSO READ: എമിസിസുമാബ് ചികിത്സ എന്താണ്? ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം - ഒരുപാട് കശുവണ്ടി കഴിക്കുന്നത്‌ അലർജിക്ക് കാരണമാകും. ഇക്കാരണത്താൽ, ചർമ്മത്തിൽ ചുവന്ന പാടുകൾ അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം. - കശുവണ്ടി ആവശ്യത്തിൽ അധികം കഴിച്ചാൽ ചുണ്ടുകളിൽ അല‍‍‍‍ർജിയും കൂടാതെ ജലദോഷത്തിനും കാരണമാകും. - കശുവണ്ടി അധികം കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. കശുവണ്ടി കഴിച്ചതിനു ശേഷവും ചിലർ ഗ്യാസ് പ്രശ്നങ്ങൾ നേരിടാറുണ്ട്. - വലിയ അളവിൽ കശുവണ്ടി കഴിക്കുന്നത് പെട്ടന്ന് ശരീരഭാരം വർദ്ധിപ്പിക്കും, അതിനാൽ അമിതവണ്ണമുള്ളവർ പരിമിതമായ അളവിൽ കശുവണ്ടി കഴിക്കണം. ​ഗുണങ്ങൾ - കണ്ണിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് കശുവണ്ടി. കശുവണ്ടി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ക്യാൻസർ പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു. - കശുവണ്ടി പല്ലുകൾക്കും മോണകൾക്കും ഗുണം ചെയ്യും, അവ കഴിക്കുന്നത് തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കും. എന്നാൽ അമിതമായ അളവിൽ കശുവണ്ടി കഴിച്ചാൽ ഈ ​ഗുണങ്ങൾ ഒന്നും ലഭിക്കില്ല. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.