ENTERTAINMENT

Palum Pazhavum OTT: പാലും പഴവും ഒടിടിയിലെത്തി, എവിടെ കാണാം?

Follow Us Palum Pazhavum Ott Release Date Palum Pazhavum Ott Release: മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'പാലും പഴവും.' വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ് തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ശരാശരി മലയാളി ജീവിതത്തിൽ പുരുഷനെക്കാൾ 10 വയസ് പ്രായകൂടുതൽ ഉള്ള ഒരു സ്ത്രീ പങ്കാളിയുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒക്കെയാണ് പാലും പഴവും പറയുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം രാഹുൽ ദീപും, സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ ഉദയ് എന്നിവരും നിർവഹിക്കുന്നു. A post shared by Saina Play (@sainaplay) സൈന പ്ലേയിലൂടെയാണ് പാലും പഴവും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.