Follow Us എമി ജാക്സണും എഡ് വെസ്റ്റ്വിക്കും ഇറ്റലിയിൽ വിവാഹിതരായി. ഇറ്റലിയിലെ അമാൽഫി തീരത്തായിരുന്നു വിവാഹം നടന്നത്. തൂവെള്ള ഗൗൺ ആയിരുന്നു എമിയുടെ വേഷം. അതിമനോഹരമായൊരു ഡയമണ്ട് നെക്ലേസും എമി അണിഞ്ഞിരുന്നു. അതേസമയം കറുപ്പും വെളുപ്പും നിറത്തിലുള്ള ടക്സീഡോയില്‍ ക്ലാസിക്ക് ലുക്കില്‍ ആണ് വെസ്റ്റ്വിക്ക് എത്തിയത്. സ്വപ്നതുല്യമായ ഈ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. "യാത്ര ആരംഭിച്ചിരിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് എമി ചിത്രങ്ങൾ പങ്കിട്ടത്. ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സണും ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കും 2022 ജൂണിലാണ് തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്. 2021മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു. ജനുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മകന്റെ കൈപിടിച്ചായിരുന്നു വിവാഹ നിശ്ചയത്തിന് എമി എത്തിയത്. ലിവര്‍പൂള്‍ സ്വദേശിയായ എമി ഐ, തങ്കമകൻ, മദ്രാസ പട്ടണം, താണ്ഡവം, ഏക് ദീവാനാ ഥാ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഗോസിപ്പ് ഗേള്‍ എന്ന ജനപ്രിയ നാടക പരമ്പരയിലെ ചക്ക് ബാസ് എന്ന കഥപാത്രത്തിലൂടെയാണ് എഡ് വെസ്റ്റ്വിക്ക് അറിയപ്പെടുന്നത്. റോമിയോ ആന്റ് ജൂലിയറ്റ്, ബോണ്‍ ഇന്‍ ദി ത്രോട്ട്, ബില്യണയര്‍ റാന്‍സം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിസിനസുക്കാരനായ ജോര്‍ജ്ജ് പനയോറ്റായിരുന്നു എമിയുടെ ആദ്യത്തെ പങ്കാളി. ഈ ബന്ധത്തിൽ ആന്‍ഡ്രിയാസ് എന്നൊരു മകനുണ്ട്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷമാണ് എമി എഡ് വെസ്റ്റ്വിക്കുമായി പ്രണയത്തിലായത്. വിവാഹത്തിനായി കുടുംബവുമൊത്ത് ഇറ്റലിയിലേക്ക് പോകുന്നതിന്റെ ഫോട്ടോകളും എമി പങ്കു വച്ചിട്ടുണ്ടായിരുന്നു. മകന് ആന്ഡ്രിയസിനെയും ചിത്രങ്ങളിൽ കാണാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Shyam Benegal Death: ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
- by Sarkai Info
- December 23, 2024
Shyam Benegal Death: ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
- by Sarkai Info
- December 23, 2024
ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024ഒടുവിൽ ആ ധ്യാൻ ചിത്രം ഡിജിറ്റൽ റിലീസിനെത്തി; ഒടിടിയിൽ അല്ല, യൂട്യൂബിൽ
December 23, 2024What’s New
Spotlight
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024
ബറോസിന് ശേഷം ഇനിയൊരു ചിത്രം സംവിധാനം ചെയ്യില്ല: മോഹൻലാൽ
- By Sarkai Info
- December 21, 2024
Featured News
Latest From This Week
അന്ന് മരിച്ചത് മൂന്നുപേർ; ശ്രീദേവിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്വർഗത്തിൽ പോകുമോയെന്ന് രാം ഗോപാൽ വർമ
ENTERTAINMENT
- by Sarkai Info
- December 20, 2024
മമ്മൂട്ടി മുതൽ ഡാവിഞ്ചി വരെ: ഈ വർഷം തിളങ്ങിയ 10 നടന്മാർ
ENTERTAINMENT
- by Sarkai Info
- December 20, 2024
New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ENTERTAINMENT
- by Sarkai Info
- December 20, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
Palum Pazhavum OTT: പാലും പഴവും ഒടിടിയിലെത്തി, എവിടെ കാണാം?
- December 20, 2024
Panchayat Jetty OTT: പഞ്ചായത്ത് ജെട്ടി ഒടിടിയിലേക്ക്
- December 19, 2024