ENTERTAINMENT

ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി സംസാരിച്ച പ്രധാന നടനെ 2018ൽ നിന്നും ഒഴിവാക്കിയിരുന്നു: ജൂഡ് ആന്റണി

Follow Us 2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതു മുതൽ, സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. സിനിമയിലെ സ്ത്രീകൾക്ക് എതിരെയുള്ള മോശം പെരുമാറ്റങ്ങളും ലൈംഗിക ചുവയുളള സംസാരവുമൊക്കെ ഒരു യാഥാർത്ഥ്യമാണെന്നും തന്റെ സിനിമയുടെ ലൊക്കേഷനിലും അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 എന്ന തന്റെ സിനിമയുടെ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് പ്രധാന നടന്മാരിലൊരാൾ മോശമായി സംസാരിച്ചെന്നും അതിനെ തുടർന്ന് ആ നടനെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നുമാണ് ജൂഡ് പറയുന്നത്. " എന്റെ സിനിമയായ 2018ൽ അഭിനയിച്ച ഒരു പ്രധാന നടൻ ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി സംസാരിച്ചതിന്റെ പേരിൽ പിന്നീട് അയാൾ ആ പടത്തിൽ ഉണ്ടായിട്ടില്അയാളുടെ സീൻ തന്നെ കട്ടു ചെയ്തു കളഞ്ഞു. സിനിമയിൽ കണ്ടിന്യൂവിറ്റി ഉള്ള കഥാപാത്രമായിരുന്നു അയാളുടേത്, പ്രധാന കഥാപാത്രമായിരുന്നു. പിന്നീട് മറ്റൊരാളെ വച്ചാണ് ഞാൻ ആ സീനുകൾ കംപ്ലീറ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കിയാൽ അറിയാം ഒരു ക്യാരക്ടറിൽ നിന്നു തുടങ്ങി ആളേ മാറി വേറൊരാളാണ് പിന്നെ വരുന്നതെന്ന്," ജൂഡ് പറഞ്ഞു. #JudeAntonyJoseph reveals he removed an actor from 2018 movie, after he misbehaved to an actress on the sets❗ #HemaCommittee #MalayalamCinema pic.twitter.com/RIMSBnxmcy Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.