LIFESTYLE

കൊഴിച്ചിൽ തടഞ്ഞ് തിളക്കവും കരുത്തുമുള്ള മുടി നേടാൻ നെല്ലിക്കയും കറിവേപ്പിലയും

Follow Us തലമുടിയുടെആരോഗ്യത്തിന് നെല്ലിക്കയും കറിവേപ്പിലയും ചിത്രം: ഫ്രീപിക് മുടി പെട്ടെന്ന് പൊട്ടിപോകുന്നു അല്ലെങ്കിൽ കട്ടി കുറവാണ്, ഇവയൊക്കെയാണോ നിങ്ങളുടെ പ്രശ്നം? ഹോർമോൺ വ്യതിയാനം മുതൽ ജീവിത രീതി വരെ ഇതിനു പിന്നിലെ കാരണങ്ങളായി വിദഗ്ധർ പറയാറുണ്ട്. പരമ്പരാഗതമായി തലമുടിക്ക് കരുത്ത് നൽകാൻ ഉപയോഗിച്ചു വന്നിരുന്ന വസ്തുക്കളാണ് നെല്ലിക്കയും കറിവേപ്പിലയും. മുടിയുടെ പരിചരണത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ അവയിൽ ഉണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നു. താരൻ, അലർജി എന്നിവ തടയുന്നു. മുടി വളർച്ചയെ പ്രോത്സഹാപ്പിക്കുന്ന ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ് കറിവേപ്പില. അതിൻ്റെ ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഘടകങ്ങളാണ് തലമുടിയ്ക്ക് ആരോഗ്യം നൽകുന്നത്. നെല്ലിക്കയുടെ ഗുണങ്ങൾ നെല്ലിക്കയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെ കുറവ് നികത്തുന്നതു കൂടാതെ ഇത് മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. നെല്ലിക്കയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അത് ഹാനികരമായ രശ്മികളിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിച്ച് തലമുടിക്ക് പ്രതിരോധം തീർക്കുന്നു. മുടിയുടെ ആരോഗ്യത്തിന് കൊളാജൻ അത്യന്താപേക്ഷിതമാണ്. നെല്ലിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്കയും കറിവേപ്പിലയും മുടി പരിചരണത്തിന് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം എന്നു പരിചയപ്പെടാം. ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു തളിപ്പിക്കാം. കഴുകി തുടച്ചെടുത്ത ഒരു കപ്പ് കറിവേപ്പില നന്നായി അരയ്ക്കാം. അത് തിളച്ചു വന്ന എണ്ണയിലേയ്ക്ക് നെല്ലിക്കപ്പൊടിയോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. തുടർന്ന വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. കടയിൽ നിന്നും വില കൂടിയ ഹെയർപാക്കുകൾ വാങ്ങുന്നതിനു പകരം ഇത്തരം ചേരുവകൾ പ്രയോജനപ്പെടുത്തി നോക്കൂ. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.