LIFESTYLE

ചർമ്മ പരിചരണത്തിന് കടുകെണ്ണ, ഗുണങ്ങൾ അറിയാമോ?

Follow Us ചർമ്മത്തിൻ്റെയും തലമുടിയുടെയും പരിചരണത്തിന് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ് ചിത്രം: ഫ്രീപിക് നോർത്തിന്ത്യൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ സർവ്വസാധാരണമായി ഉപയോഗിക്കുന്നതാണ് കടുകെണ്ണ. അതിൻ്റെ രുചി മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ നിരവധി ഗുണങ്ങളാണ് അതിനുള്ളത്. വിറ്റമിനുകളും, ആൻ്റി ഓക്സിഡൻ്റുകളും, ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒമേഗ 3, ഒമേഗ 6 എന്നിങ്ങനെയുള്ള ഫാറ്റി ആസിഡുകൾ പ്രമേഹ സാധ്യത തടയുന്നു. കടുകെണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും വരള്‍ച്ച, തലമുടി കൊഴിച്ചില്‍ എന്നിവ തടയാനും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, വിറ്റാമിൻ ഡി, വിറ്റാമി ഇ, വിറ്റാമിൻ കെ, ഒമേഗ 3 ഫാറ്റി ആിഡ് തുടങ്ങിയവ അടങ്ങിയ കടുകെണ്ണ തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ജലാംശം പ്രദാനം ചെയ്യാനും ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാനും സഹായിക്കും. തണുപ്പുകാലത്ത് മോയ്സ്ചറൈസറായി ഇവ ഉപയോഗിക്കാം. വിണ്ടുകീറിയ പാദങ്ങളിലും പരുക്കൻ കൈമുട്ടുകളിലുമൊക്കെ ഇവ പുരട്ടാം. ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഇതിനായി കടുകെണ്ണ ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യാം. കടുകെണ്ണയിൽ ആന്റിമൈക്രോബിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. കടുകെണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റാന്‍ സഹായിക്കും. തണുപ്പ് കാലത്ത് കൂടുതലായി കാണപ്പെടുന്ന എക്‌സിമ, ചുണങ്ങ് തുടങ്ങിയ ചർമ്മപ്രശ്‌നങ്ങളെ തടയാൻ പതിവായി കടുകെണ്ണ പുരട്ടുന്നത് നല്ലതാണ്. ശൈത്യകാലത്ത് സന്ധി വേദനയുളളവര്‍ക്ക് കടുകെണ്ണ പുരട്ടാവുന്നതാണ്. ഇതിൻ്റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദനയിൽ നിന്നും വീക്കത്തിൽ നിന്നും ആശ്വാസം നൽകുന്നു. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.