LIFESTYLE

ബ്ലാക്ക് ഹെഡ്‌സിനോട് വിടപറയാം; ചില എളുപ്പവഴികള്‍​ ഉണ്ട്

Follow Us ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന സ്ക്രബുകൾ ചിത്രം: ഫ്രീപിക് വൈറ്റ് ഹെഡ്സ് മാത്രമല്ല ബ്ലാക്ക് ഹെഡ്സും ചർമ്മ പരിചരണത്തിൽ ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചേക്കും. അത് ചർമ്മത്തിലെ വീക്കം, ചുവപ്പ് എന്നിവയ്ക്കു കാരണമാകും. ഫെയ്സ് വാഷ്, സ്ക്രബ് എന്നിവ ഉപയോഗിക്കുന്നത് ഇവയ്ക്ക് ശാശ്വത പരിഹരമാകുന്നില്ല. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ ബ്ലാക്ക് ഹെഡ്സും അതിൻ്റെ ഭാഗമായി ഉണ്ടാകുന്ന മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാനും സഹായിച്ചേക്കും. അവ എന്തൊക്കെ എന്ന് അറിയാം. പഞ്ചസാര തേൻ ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. കാപ്പിപ്പൊടി വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. തണുത്ത വെള്ളത്തിൽ അത് കഴുകി കളയാം. ബേക്കിങ് സോഡ ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും അൽപം പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ നാരങ്ങാനീര് ഒരു ടേബിൾസ്പൂൺ​ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ബ്ലാക്ക് ഹെഡ്സ് അമിതമായി ഉള്ളിടത്ത് അത് പുരട്ടി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ കറുവാപ്പട്ട ഒരു ടേബിൾസ്പൂൺ കറുവാപ്പട്ടപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഗ്രീൻ ടീ ഗ്രീൻ ടീ ഉണക്കിപൊടിച്ചത് കലക്കിയെടുക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.