LIFESTYLE

കറിവേപ്പില നിസാരക്കാരനല്ല, തലമുടിക്ക് കരുത്ത് പകരാൻ ഹെയർപാക്ക് മുതൽ എണ്ണ വരെ തയ്യാറാക്കാം

Follow Us കരുത്തുറ്റ തിളക്കമാർന്ന തലമുടി നേടാൻ കറിവേപ്പില ഉപയോഗിക്കേണ്ട വിധം ചിത്രം: ഫ്രീപിക് കറിവേപ്പില വലിച്ചെറിയല്ലേ? ആള് നിസാരക്കാരനല്ല. ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ കറിവേപ്പിലയുടെ തട്ട് എന്നും താണ് തന്നെയിരിക്കും. മീൻ വറുക്കാനും, കറിയുടെ രുചിയും മണവും വർധിപ്പിക്കാനും മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില തന്നെ താരം. തലമുടി വളർച്ചയ്ക്ക് സഹായകരമായ ധാരാളം പോഷകങ്ങൾ അതിലടങ്ങിയിട്ടുണ്ട്. തലമുടി കൊഴിച്ചിൽ, താരൻ, തുടങ്ങിയ പ്രശ്നങ്ങൾക്കായി നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. തൊടിയിൽ ധാരാളം കറിവേപ്പില ഉള്ളപ്പോൾ കെമിക്കലുകൾ അടങ്ങിയവ പുറത്തു നിന്നും വാങ്ങി ഉപയോഗിക്കേണ്ടതുണ്ടോ?. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ് കറിവേപ്പില. അതിൻ്റെ ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഘടകങ്ങളാണ് തലമുടിയ്ക്ക് ആരോഗ്യം നൽകുന്നത്. കറിവേപ്പില ഉലുവയില രണ്ട് ടീസ്പൂൺ കറിവേപ്പില അരച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ ഉലുവയില അരച്ചതും നെല്ലിക്കയും, രണ്ട് ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഗുണകരമാകും. കറിവേപ്പില എണ്ണ ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് അതിൽ കറിവേപ്പില ചേർത്തു ചൂടാക്കാം. കറിവേപ്പിലയുടെ നിറം മാറിയതിനു ശേഷം അടുപ്പണച്ച് എണ്ണ തണുക്കാൻ മാറ്റി വയ്ക്കാം. 15 മിനിറ്റിനു ശേഷം തലമുടി കഴുകാം. ആഴ്ചയിൽ 2 അല്ലെങ്കിൽ 3 തവണയൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില സെറം ഏതാനും കറിവേപ്പില ഇലകൾ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. അത് മിക്സിയിൽ ഇട്ട് അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചിയും കുറച്ച് വെള്ളവും ചേർത്തിളക്കി വെള്ളം അരിച്ചെടുക്കാം. രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളും നാരങ്ങാ നീരും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില നെല്ലിക്ക ഹെയർപാക്ക് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ചേർത്തു തിളപ്പിക്കാം. കഴുകി തുടച്ചെടുത്ത ഒരു കപ്പ് കറിവേപ്പില നന്നായി അരയ്ക്കാം. അത് തിളച്ചു വന്ന എണ്ണയിലേയ്ക്ക് നെല്ലിക്കപ്പൊടിയോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. തുടർന്ന വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.