LIFESTYLE

മുഖം കണ്ണാടി പോലെ തിളങ്ങാൻ അരിപ്പൊടിയും തൈരും ഇങ്ങനെ ഉപയോഗിക്കൂ

Follow Us അരിപ്പൊടിയും തൈരും ചേർത്ത് കിടിലൻ ഫെയ്സമാസ്ക് തയ്യാറാക്കാം ചിത്രം: ഫ്രീപിക് കൊറിയൻ സൗന്ദര്യ പരിചരണമാണ് സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുന്നത്. അതിൽ തന്നെ റൈസ്‌വാട്ടറിനുള്ള പ്രാധാന്യം വളരെ വലുതാണ്. മികച്ച ഫലം നൽകുന്ന പാർശ്വഫലങ്ങൾ വളരെ കുറവായ ചർമ്മ പരിചരണ രീതിയാണ് പലപ്പോഴും അതിൽ ഉണ്ടാവുക. അത്തരത്തിൽ തൈരും റൈസ്‌വാട്ടറും ചേർത്തു തയ്യാറക്കാൻ സാധിക്കുന്ന ഒരു ഫെയ്സ്മാസ്ക് പരിചയപ്പെടാം. അരിപ്പൊടി- 2 ടേബിൾസ്പൂൺ, തൈര്- 2 ടേബിൾസ്പൂൺ, റോസ്‌വാട്ടർ- 2 ടീസ്പൂൺ, തേൻ- 1 ടീസ്പൂൺ ഒരു ചെറിയ ബൗളിൽ അരിപ്പൊടിയും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. അതിലേയ്ക്ക് തേൻ, റോസ് വാട്ടർ എന്നിവ ചേർക്കാം. ആവശ്യമെങ്കിൽ ഏതാനും തുള്ളി വെള്ളം ഒഴിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. അതിനു മുമ്പായി മൃദുവായി മസാജ് ചെയ്തു കൊടുക്കാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനുള്ള ധാരാളം സവിശേഷതകൾ അരിപ്പൊടിക്കും തൈരിനും ഉണ്ട്. അവ കറുത്ത പാടുകൾ അകറ്റി പിഗ്മൻ്റേഷൻ കുറയ്ക്കുന്നു. അരിപ്പൊടിയുടെ മോയ്സ്ച്യുറൈസിങ് സവിശേഷതയും തൈരിൽ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങളും ചർമ്മം മൃദുവും ആരോഗ്യമുള്ളതുമാക്കി തീർക്കുന്നു. അരിപ്പൊടി ഒരു മികച്ച എക്സ്ഫേളിയേറ്ററാണ്. അത് മൃതചർമ്മകോശങ്ങളെ ഒഴിവാക്കി ഫ്രെഷ് ലുക്ക് നൽകുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.