LIFESTYLE

ഇനി ചിരിക്കാൻ മടിക്കേണ്ട, പല്ലിലെ മഞ്ഞ നിറം അകറ്റാൻ വിദ്യകൾ അനവധി

Follow Us പല്ലിലെ മഞ്ഞ നിറം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വിദ്യകൾ ചിത്രം: ഫ്രീപിക് ആരോഗ്യകാര്യത്തിൽ പല്ലുകൾക്കും ശരിയായ സംരക്ഷണം അവശ്യമാണ്. ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകമാണ് പല്ലിന്റെ ആരോഗ്യം. ദന്ത ശുചിത്വം നിലനിർത്തുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ദിവസത്തിൽ രണ്ടു തവണ പല്ല് തേക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും. എങ്കിലും ചില സമയങ്ങളിൽ പല്ലുകൾക്കുണ്ടാകുന്ന നിറ വ്യത്യാസത്തിന് പരിഹാരം ലഭിച്ചെന്നു വരില്ല. ഇതിനായി വിദഗ്ധർ ധാരാളം നുറുങ്ങു വിദ്യകൾ നിർദേശിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ലഭ്യമാണ്. മഞ്ഞള്‍ പല്ലുകളുടെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും മികച്ച വഴികളിലൊന്നാണ് മഞ്ഞള്‍ പ്രയോഗം. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ വെളിച്ചെണ്ണയിലോ ചേര്‍ത്ത് പല്ലുകള്‍ തേക്കാം. തുളസി ആയുർവേദത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് തുളസി. ഇവയും പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം. ഉപ്പ് പല്ലിന്‍റെ മഞ്ഞ നിറം മാറ്റാന്‍ മികച്ചതാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറം കളയാന്‍ സഹായിക്കും. ഓറഞ്ചിന്‍റെ തൊലി ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും. മാവിന്‍റെ ഇല മാവിന്‍റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും. ഗ്രാമ്പൂ ഗ്രാമ്പൂ അതിൻ്റെ ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ ദന്തസംരക്ഷണത്തിന് മികച്ചതാണ്. ഇവ പല്ലിലെ കറ മാറാന്‍ സഹായിക്കും. ഇതിനായി ഗ്രാമ്പൂ പൊടിച്ച് ഒലീവ് ഓയിലുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.