LIFESTYLE

മുഖക്കുരുവിനൊപ്പം പാടുകളും പമ്പ കടക്കും, ശീലമാക്കൂ ഈ ഫെയ്സ് മാസ്ക്കുകൾ

Follow Us മുഖക്കുരുവും കറുത്ത പാടുകളും അകറ്റി തിളക്കമുള്ള ചർമ്മം നേടാൻ ഫെയ്സ് മാസ്ക്കുകൾ വീട്ടിൽ തയ്യാറാക്കാം ചിത്രം: ഫ്രീപിക് വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും തിളങ്ങാൻ മുഖക്കുരു ഒരു വില്ലാനാകുന്നുണ്ടോ? മുഖക്കുരു മാറിയാലും അതിൻ്റെ പാടുകൾ പലപ്പോഴും അധിക നാൾ ചർമ്മത്തിൽ നിലനിൽക്കും. അമിതമായി എണ്ണ മയമുള്ള ചർമ്മമാണോ?. എങ്കിൽ മുഖക്കുരുവും, ബ്രേക്കൗട്ടുകളും അപരിചിതമായിരിക്കില്ല. ഇതു മൂലം ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ എന്നിവയൊക്കെ വേദനാജനകവും അസ്വസ്ഥത സൃഷ്ട്ടിക്കുന്നതുമാണ്. ഇവ പരിഹരിക്കാൻ വീണ്ടും രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചു നോക്കൂ. മുഖക്കുരും പാടുകളും അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫേഷ്യലുകൾ പരിചയപ്പെടാം. കറ്റാർവാഴജെൽ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷത മുഖക്കരു തടയുന്നതു കൂടാതെ അതിൻ്റെ പാടുകൾ മായ്ക്കാനും ഗുണകരമാണ്. അത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുര കുറയ്ക്കും. കടലമാവ് തേൻ ഒരു ടീസ്പൂൺ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാം. കാപ്പിപ്പൊടി ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒന്നര ടീസ്പൂൺ പച്ചപാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പപ്പായ പപ്പായ ചെറിയ കഷ്ണങ്ങളാക്കിയത് അരകപ്പ് ഉടച്ചെടുക്കാം. രണ്ട് ടീസ്പൂൺ​ തൈരും ഒരു ടീസ്പൂൺ​ തേനും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തിയെടുക്കാം. ഈ മിശ്രിതം മുഖക്കുരുവിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.