LIFESTYLE

മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ഓയിൽ

Follow Us ചർമ്മ പരിചരണത്തിന് ബദാം എണ്ണ ചിത്രം: ഫ്രീപിക് പ്രായം കൂടും തോറും ചർമ്മത്തിലും വ്യത്യാസങ്ങൾ ഉണ്ടാവും. അകാല വാർധക്യത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ് മുഖത്തെ ചുളിവുകളും പാടുകളും. ഇത് ഒഴിവാക്കുന്നതിന് ശരിയായ പരിചരണം ആവശ്യമാണ്. അതിന് മികച്ച പരിഹാരമാണ് ബദാം എണ്ണ. പ്രോട്ടീൻ, വിറ്റാമിൻ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണത്. ഹൃദയാഘാത സാധ്യതയും കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ബദാം കഴിക്കുന്നത് ഗുണകരമാണ്. വിറ്റാമിൻ ഇയുടെ കലവറയാണ് ബദാം. ചർമ്മ സംരക്ഷണത്തിന് ഈ പോഷകം അത്യന്താപോക്ഷിതമാണ്. ചർമ്മാരോഗ്യം നിലനിർത്തുന്ന ആൻ്റി ഓക്സിഡൻ്റ് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളും ഇതിൽ ഉൾക്കൊള്ളുന്നു. അതിനാൽ അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ അകറ്റാൻ അത് പ്രയോജനപ്പെടും. ശരിയായ രീതിയിൽ ബദാം എണ്ണ​ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. നറിഷിംഗ് ട്രീറ്റ്മെൻ്റ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ കലവറയാണ് ബദാം. അതിനാൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അൽപം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം ചർമ്മത്തിന് ദോഷം വരുത്തുന്ന രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ചർമത്തിലെ പിഗ്മെന്റെഷൻ ഇല്ലാതാക്കാനും ഏറ്റവും നല്ല വഴിയാണ് ബദാം ഓയിൽ തടവുന്നത്. അതിലടങ്ങിയ വിറ്റാമിൻ ഇ യുടെ കൂടിയ അളവ് തന്നെ കാരണം. മുഖം മനോഹരമായിരുന്നാലും കണ്ണുകൾക്ക് താഴെ ഇരുണ്ട നിറം പടർന്നാൽ അത് മുഴുവൻ ഭംഗിയെയും ബാധിക്കും. അതിനാൽ രാത്രി കിടക്കുന്നതിന് മുൻപ് ബദാം ഓയിൽ ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണ്. വിപണിയിൽ ലഭ്യമായ മിക്ക അണ്ടർ ഐ ക്രീമുകളിലും വിറ്റാമിൻ ആൽമണ്ട് ഓയിൽ പ്രധാന ചേരുവയാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിളുകൾ, കണ്ണിന് താഴെ വീക്കം വരുന്ന അവസ്ഥ എന്നിവയെല്ലാം പരിഹരിക്കാൻ ഇതിനു സാധിക്കും. ചുണ്ടുകൾ മൃദുവാക്കാൻ ചുണ്ടുകൾ മുഖത്തെ പ്രധാന ആകർഷക കേന്ദ്രമാണ്. അതുകൊണ്ട് തന്നെ അവ എല്ലായിപ്പോഴും മൃദുവായും പിങ്ക് നിറത്തോട് കൂടിയും ആവണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ചില സമയങ്ങളിൽ ചുണ്ടുകൾ പൊട്ടി ഭംഗി നഷ്ടമാകാറുണ്ട്. ഇതോടൊപ്പം തന്നെ നിറം മങ്ങുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം, അമിതമായി കാറ്റും പൊടിയും എല്ക്കുന്നത് തുടങ്ങിയവയാണ് പ്രധാന കാരണം. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് ബദാം ഓയിൽ. ചുണ്ടിലെ വരണ്ട അവസ്ഥ മാറാനും വിള്ളലുകൾ നീങ്ങി മൃദുലമാകാനും ഇത് വളരെയധികം സഹായകമാണ്. മേക്കപ്പ് റിമൂവർ പുറത്തു പോകുമ്പോൾ ഏറ്റവും സുന്ദരിയായിരിക്കാൻ ആവശ്യമുള്ള എല്ലാ സൗന്ദര്യ വർധക ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് കൂടുതൽപ്പേരും. എന്നാൽ തിരിച്ചെത്തിയാൽ ചർമത്തിൽ നിന്ന് പൂർണമായും നീക്കം ചെയ്ത് ചർമ സുഷിരങ്ങളെ സ്വതന്ത്രമാക്കുന്നവർ എത്ര പേരുണ്ട്? ഫേസ് വാഷും വെള്ളവും ഉപയോഗിച്ച് എത്ര സമയമെടുത്ത് കഴുകിയാലും പല മേക്കപ്പ് ഉത്പന്നങ്ങളും ചർമത്തിൽ നിന്ന് മാറ്റാൻ കഴിയില്ല. എന്നാൽ ദിവസവും രാത്രി മേക്കപ്പ് നീക്കം ചെയ്യാനായി അല്പം ബദാം എണ്ണ ഉപയോഗിച്ച് മുഖവും കഴുത്തും മസാജ് ചെയ്‌താൽ എത്ര വാട്ടർ പ്രൂഫ്‌ ആയ മേക്കപ്പ് ഉത്പന്നങ്ങളും മുഖത്ത് നിന്ന് ഇളകി വരും. ബദാം ഓയിൽ കയ്യിൽ എടുത്ത് ചേർത്ത് ഉരസിയ ശേഷം പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. ക്ലെൻസർ മുഖവും ചർമവും ഡബിൾ ക്ലെൻസിംഗ് ചെയ്യാനും ആൽമണ്ട് ഓയിൽ മികച്ചതാണ്. സാധാരണ മേക്കപ്പ് ഉത്പന്നങ്ങൾ നീക്കം ചെയ്യാനായി ഇത് അത്യാവശ്യമല്ലെങ്കിലും പതിവായി സൺസ്ക്രീൻ പോലുള്ളവ ഉപയോഗിക്കുന്നവർക്ക് രാത്രിയിൽ ഡബിൾ ക്ലെൻസ് ചെയ്യാൻ ആൽമണ്ട് ഓയിൽ വളരെ പ്രയോജനകരമാണ്. നഖങ്ങൾ മനോഹരമാക്കാൻ നഖങ്ങളും ക്യൂട്ടിക്കിളും ആരോഗ്യത്തോടെയിരിക്കാനും വരണ്ട അവസ്ഥ മാറ്റിയെടുക്കാനും ബദാം ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരിക്കൽ കാലുകൾ സമയമെടുത്ത് വൃത്തിയാക്കുന്ന സമയത്ത് ബദാം ഓയിൽ ഉപയോഗിക്കാം. ബോഡി മസാജ് ചർമത്തെ മൃദുലമാക്കുന്നതിനാൽ ആൽമണ്ട് ഓയിൽ മികച്ച ബോഡി മസാജ് ഓയിലാണ്. ചർമത്തിന് തിളക്കവും മൃദുത്വവും നൽകുന്നതോടൊപ്പം വരണ്ട ചർമത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. ചർമം അടർന്ന് വരുന്ന തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇത് നല്ലതാണ്.നിങ്ങളുടെ മുടിയിൽ ബദാം ഓയിൽ എന്തൊക്കെ ഗുണങ്ങൾ നൽകുന്നു എന്നറിയാമോ? ഇത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.