Follow Us ചർമ്മത്തിലെ കറുത്തപാടുകൾ അകറ്റാൻ സ്ക്രബ് വീട്ടിൽ തയ്യാറാക്കാം ചിത്രം: ഫ്രീപിക് വിപണിയിൽ സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് യാതൊരു കുറവുമില്ല. എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ചർമ്മാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഏറ്റവും അധികം ആളുകളും തേടുന്നത് മുഖത്തെ കറുത്തപാടുകൾ, ടാൻ എന്നിവ അകറ്റാൻ സഹായിക്കുന്ന ചർമ്മത്തിന് അനുയോജ്യമായ വസ്തുക്കളാണ്. പ്രകൃതിദത്തമായ ചേരുവകൾ തിരഞ്ഞെടുക്കുക എന്നതാണ് ഉചിതം. വലിയ വില കൊടുക്കാതെ തന്നെ അത്തരം ചേരുവകൾ വീട്ടിൽ ലഭ്യമാണ്. അരിപ്പൊടി, കാപ്പി പൊടി തുടങ്ങിയവ ചർമ്മത്തിലെ ഡെഡ് സ്കിൻ അകറ്റി തിളക്കം നൽകുന്നതിനു സഹായിച്ചേക്കാം. ഇവ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഫെയ്സ് സ്ക്രബുകൾ പരിചയപ്പടാം. തേൻ ഓട്സ് രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കാപ്പിപ്പൊടി വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കാപ്പിപ്പൊടി ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. വെളിച്ചെണ്ണ ചർമ്മം ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു. പഞ്ചസാര ഒലിവ് എണ്ണ പഞ്ചസാരയിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് ചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൃതചർമ്മം നീക്കം ചെയ്യാൻ പഞ്ചസാര ഒരു നല്ല എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഒലിവ് എണ്ണ ചർമ്മം അമിതമായി വരണ്ടു പോകുന്നതു തടയുന്നു. ബ്രൗൺ ഷുഗർ പഴം നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ബ്രൗൺ ഷുഗർ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് മുഖത്തും ശരീരത്തിലെ മറ്റുഭാഗങ്ങളിലും പുരട്ടി കുറച്ചു സമയം മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പഴത്തിൽ ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ബദാം പാൽ അഞ്ചോ ആറോ ബദാം ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അത് അരച്ച് രണ്ട് ടേബിൾസ്പൂൺ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 5 മിനിറ്റ് മൃദുവായി മസജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. അരിപ്പൊടി മുട്ട മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള മാത്രം ചേർത്തിളക്കുക. വൃത്തിയായി കഴുകിയ മുഖത്ത് ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. കാപ്പിപ്പൊടി കറുവാപ്പട്ട വെളിച്ചെണ്ണ ഒരു ബൗൾ കാപ്പി പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും, ഒരു സ്പൂൺ വെളിച്ചെണ്ണ,മൂന്ന് ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. വൃത്തിയായി കഴുകിയ മുഖത്ത് ഇത് പുരട്ടി വളരെ മൃദുവായി മസാജ് ചെയ്യുക. കണ്ണിന് ചുറ്റമുള്ള ഭാഗം ഒഴിവാക്കുക. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
- by Sarkai Info
- December 24, 2024
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
December 24, 2024What’s New
ഇനി ചിരിക്കാൻ മടിക്കേണ്ട, പല്ലിലെ മഞ്ഞ നിറം അകറ്റാൻ വിദ്യകൾ അനവധി
- By Sarkai Info
- December 24, 2024
മുഖം കണ്ണാടി പോലെ തിളങ്ങാൻ അരിപ്പൊടിയും തൈരും ഇങ്ങനെ ഉപയോഗിക്കൂ
- By Sarkai Info
- December 23, 2024
Spotlight
വെയിലേറ്റ് കരുവാളിച്ച മുഖം ഇനി തിളങ്ങും, തക്കാളി ഇങ്ങനെ ഉപയോഗിക്കൂ
- by Sarkai Info
- December 23, 2024
വരണ്ട മുടിക്ക് മികച്ച പരിഹാരം ഈ 7 പ്രകൃതിദത്ത കണ്ടീഷ്ണറുകൾ
- by Sarkai Info
- December 23, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
ഫെയ്സ് സ്ക്രബുകൾ ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഇവ കയ്യിലുണ്ടെങ്കിൽ
- By Sarkai Info
- December 21, 2024
Featured News
തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒറ്റമൂലി; ഈ എണ്ണ ഉപയോഗിക്കൂ
- By Sarkai Info
- December 20, 2024
കറിവേപ്പില സൂപ്പറാണ്, ചുളിവുകൾ അകറ്റാം യുവത്വം തുളുമ്പുന്ന ചർമ്മം നേടാം
- By Sarkai Info
- December 20, 2024
സ്ട്രെച്ച് മാർക്ക് കുറയുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിക്കൂ
- By Sarkai Info
- December 20, 2024
Latest From This Week
തണുപ്പുകാലത്ത് വരണ്ട ചർമ്മം ഇനി ബുദ്ധിമുട്ടിക്കില്ല, ഇവ ശീലമാക്കിക്കോളൂ
LIFESTYLE
- by Sarkai Info
- December 20, 2024
പിഗ്മെന്റേഷൻ കുറയ്ക്കാം, മികച്ച 7 ഫെയ്സ്പാക്കുകൾ ഇതാ
LIFESTYLE
- by Sarkai Info
- December 20, 2024
ഇതിൽ ഒന്ന് തിരഞ്ഞെടുക്കൂ; മുടി കൊഴിച്ചിലിന് 7 പ്രകൃതിദത്ത വഴികൾ
LIFESTYLE
- by Sarkai Info
- December 20, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.