LIFESTYLE

ഫ്ലോറൽ സൽവാറിൽ സുന്ദരിയായി അപർണ ബാലമുരളി

Follow Us അപർണ ബാലമുരളി അഭിനയത്തിനൊപ്പം ഫാഷനിലും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അപർണ ബാലമുരളി. മലയാള സിനിമയിലും, തമിഴിലും തിളങ്ങി നിൽക്കുന്ന താരത്തിൻ്റെ ഫിലിം ഫെയർ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതാ വീണ്ടും ക്യൂട്ട് ലുക്കിലുള്ള തൻ്റെ ചിത്രങ്ങളാണ് അപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കലിസ്തയുടെ കാമ്യ അഗ്രഖ സെറ്റാണ് അപർണ ധരിച്ചിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള സൽവാർ സെറ്റാണിത്. 24225 രൂപ വില വരുന്ന ഈ ഔട്ട്ഫിറ്റിന് ഫുൾ സ്ലീവാണ് ഉള്ളത്. വി നെക്കിൽ ഹാൻഡ് എംബ്രോയിഡറി വർക്കുകളും കാണാം. ഇതിന് മാച്ചിങ്ങായിട്ടുള്ള വയലറ്റ് നിറത്തിലുള്ള ദുപ്പട്ടയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ നിഖിത നിരഞ്ജനാണ് അപർണയുടെ ഈ സ്റ്റൈലിനു പിന്നിൽ. മഹേഷ് രാജൻ ആണ് താരത്തിൻ്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അപർണയുടെ ലുക്കിനെ പ്രശംസിച്ച് ധാരാളം ആരാധകരും കമൻ്റ് ചെയ്തിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.