LIFESTYLE

ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിന് ആപ്പിൾ കഴിക്കുന്നത് നല്ലതോ?

Follow Us ചിത്രം:ഫ്രീപിക് ചർമ്മ സംരക്ഷണത്തിൽ സൗന്ദര്യ ഉത്പന്നങ്ങൾക്കു മാത്രമല്ല ഭക്ഷണക്രമത്തിനും പ്രാധാന്യമുണ്ട്. ശരീരത്തിൻ്റേയും ചർമ്മത്തിൻ്റേയും ആരോഗ്യത്തിന് നിർദ്ദേശിക്കപ്പെടുന്ന ഭക്ഷണങ്ങിൽ ഏറ്റവും പ്രധാനമാണ് ആപ്പിൾ. തിളങ്ങുന്ന ചർമ്മത്തിന് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് ആപ്പിൾ. എന്നാൽ മുഖക്കുരു അകറ്റാൻ ഇത് എത്രത്തോളം സഹായകരമാകുമെന്ന് അറിയാമോ?. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്ന ആപ്പിൾ, ബെറി, സ്ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ.പ്രിയങ്കരി പറയുന്നു. മുഖക്കുരു, അകാല വർദ്ധക്യം എന്നിവയിലേയക്കു നയിക്കുന്ന വീക്കം ചെറുക്കാൻ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കുന്നു. പല പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ്റെ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും സഹായിക്കുന്നു. ഇത്തരം പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെങ്കിലും മുഖക്കുരുവിനുള്ള ഒരു മാന്ത്രിക ചികിത്സയല്ല. ഭക്ഷണത്തോടുള്ള വ്യക്തിഗതമായ പ്രതികരണം എല്ലായ്പ്പോഴും വ്യത്യസ്തമാണ്. മാമ്പഴം പോലെയുള്ള പഴങ്ങൾ ചില വ്യക്തികളൽ മുഖക്കുരുവിന് കാരണമാകാറുണ്ട്. ചില പ്രത്യേക ചർമ്മ പ്രശ്നങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിൻ്റെ നിദ്ദേശം സ്വീകരിക്കേണ്ടതുണ്ട്. ആപ്പിളിൻ്റെ ഗുണത്തെക്കുറച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. നെറ്റിയിലേയും കവിളിലേയും മുഖക്കുരു അകറ്റാൻ ദിവസവും രണ്ട് മുതൽ നാല് വരെ ആപ്പിൾ കഴിക്കണം എന്നാണ് ഡോ. പ്രിയങ്ക പറയുന്നത്. ആപ്പിൾ അരച്ച് ചർമ്മത്തിൽ പുരട്ടുന്നതും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. എല്ലാ പഴങ്ങളും ആൻ്റി ഓക്സിഡൻ്റുകളുടെ മികച്ച ഉറവിടമാണ്. കോശജ്വലനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുന്നതിന് ഇത് സഹായിക്കും. ഇതിലൂടെ അകാല വാർദ്ധക്യ ലക്ഷണങ്ങൾ തടയാൻ സാധിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം പിഗ്മെൻ്റേഷനെ നേരിട്ടേക്കാം. ആരോഗ്യമുള്ള കുടൽ ആരോഗ്യമുള്ള ചർമ്മത്തിലേക്ക് നയിക്കുമോ? കുടലിൻ്റെ ആരോഗ്യം ചർമ്മത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും ബാക്ടീരിയയുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന കുടലിലെ വീക്കം മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ കുടൽ നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും ചർമ്മത്തിൻ്റെ വ്യക്തത മെച്ചപ്പെടുത്താനും സഹായിക്കും. നെറ്റിയിലെ കുരുക്കൾ സാധാരണമായ ചർമ്മ പ്രശ്നമാണ്. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിലാണ് ഇത് അധികവും കാണാറുള്ളത്. അമിതമായ എണ്ണ മൂലമുണ്ടാകുന്ന താരൻ, തലയോട്ടിയിലെ നിർജ്ജീവമായ ചർമ്മം, നെറ്റിയിലെ ചർമ്മവുമായുള്ള മുടിയുടെ സമ്പർക്കം എന്നവ മുഖക്കുരുവിന് കാരണമാകും. പതിവായി മുടി കഴുകുന്നതും നീളം കുറച്ചു നിലനിർത്തുന്നതും ഒരു പരിധി വരെ ഇത് പ്രതിരോധിക്കാൻ സഹായിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.