LIFESTYLE

മുഖം പട്ടുപോൽ തിളങ്ങും; ഇക്കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കൂ

Follow Us ജീവിതരീതിയിലെ മാറ്റങ്ങളും വർധിച്ച മലിനീകരണവും ചർമ്മത്തിൽ മുഖക്കുരു, പാടുകൾ, വരൾച്ച, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി വിപുലമായ ചർമ്മസംരക്ഷണവും പരിചരണവും ആവശ്യമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, കേവലം ദിനചര്യയിലെ മാറ്റങ്ങളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ ഗീതിക മിത്തൽ ഗുപ്ത പറയുന്നത്. "ചർമ്മത്തെ സംരക്ഷിക്കാൻ എപ്പോഴും 'ചർമ്മ സംരക്ഷണം' ആവശ്യമില്ല. ചർമ്മത്തിലെ പ്രശ്നം പരിഹരിക്കാനും സ്വാഭാവികമായി തിളക്കം നൽകാനും ദിനചര്യയിലെ മാറ്റങ്ങളിലൂടെ സാദ്ധ്യമാണ്," ഡോ ഗീതിക മിത്തൽ പറഞ്ഞു. ആരോഗ്യകരമായി ശരീരം പരിപാലിക്കുന്നതിൽ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം ചെറുതല്ല. ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുന്നതിനും, ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കുന്നതിനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം നിർബന്ധമാണെന്ന്, ഡോക്ടർ ഗീതിക നിർദേശിക്കുന്നു. ഒരു വ്യക്തി ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡെർമറ്റോളജി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉറങ്ങുന്നത്, ചർമ്മകോശങ്ങളുടെ വളർച്ചയും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുകയും മികച്ച കൊളാജൻ ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണം ഉറക്കവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മത്തിന്, സമ്മർദ്ദം നിയന്ത്രിക്കുന്നത് നിർണായകമാണ്. വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദത്തെ ഫലപ്രധമായി നിയന്ത്രിക്കാം. ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും മികച്ച ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങൾക്കുമായി പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതും ഗുണകരമാണെന്ന്, ഡോ ഗീതിക മിത്തൽ പറയുന്നു. ഘർഷണം കുറയുന്നതിനാൽ, സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണകൾ ഉപയോഗിക്കുന്നത്, മുഖത്തെ ചുളിവുകളും നേർത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും, ചർമ്മത്തിലെ അണുബാധകൾ തടയുന്നതിനും - വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ മേക്കപ്പ് ബ്രഷുകൾ മാത്രം ഉപയോഗിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.