LIFESTYLE

നിറം മങ്ങിയ പല്ലുകളാണോ പ്രശ്നം? ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

Follow Us ചിത്രം: ഫ്രീപിക് ആരോഗ്യകാര്യത്തിൽ പല്ലുകൾക്കും ശരിയായ സംരക്ഷണം അവശ്യമാണ്. ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകമാണ് പല്ലിന്റെ ആരോഗ്യം. ദന്ത ശുചിത്വം നിലനിർത്തുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ദിവസത്തിൽ രണ്ടു തവണ പല്ല് തേക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും. എങ്കിലും ചില സമയങ്ങളിൽ പല്ലുകൾക്കുണ്ടാകുന്ന നിറ വ്യത്യാസത്തിന് പരിഹാരം ലഭിച്ചെന്നു വരില്ല. ഇതിനായി വിദഗ്ധർ ധാരാളം നുറുങ്ങു വിദ്യകൾ നിർദേശിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ലഭ്യമാണ്. പപ്പായ പപ്പെയ്ൻ, ചിമോപാപൈൻ എന്നിങ്ങനെയുള്ള ബ്ലീച്ചിങ് ഏജൻ്റുകൾ പച്ച പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറയും മറ്റും നീക്കം ചെയ്യാൻ സഹായിച്ചേക്കാം. പൈനാപ്പിൾ പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായി കറ നീക്കുന്നതിന് സഹായിച്ചേക്കാം. ജ്യൂസ് ആയോ അല്ലാതെയോ ഇത് കഴിക്കുന്നത് ഗുണം ചെയ്യും. സ്ട്രോബെറി പല്ലിലെ ഇനാമലിൻ്റെ നിറം വർധിപ്പിക്കുന്നതിന് സഹായിക്കുന്ന മാലിക് ആസിഡ് സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. പല്ലിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായിക്കും. പഴത്തിൻ്റെ തൊലി സാധാരണ വാഴപ്പഴം കഴിച്ച ഉടനെ തൊലി കളയുകയാണ് പതിവ്. എന്നാൽ മഗ്നീഷ്യം, മാംഗനീസ്, പൊട്ടാഷ്യം എന്നിങ്ങനെയുള്ള ധാരാളം ധാതുക്കൾ ഈ തൊലിയിൽ അടങ്ങിയിട്ടുണ്ട്. പല്ലുകൾ ഈ ധാതുക്കളെ ആഗിരണം ചെയ്ത് നിറം വർധിപ്പിക്കുന്നു. നാരങ്ങ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ബ്ലീച്ചിങ് ഏജൻ്റായി പ്രവർത്തിച്ചേക്കാം. അതിനാൽ നാരങ്ങയും അതിൻ്റെ തൊലിയെ പല്ലുകളിലെ മഞ്ഞ നിറം കളയുന്നതിന് ഉപകരിക്കും. ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും നാരങ്ങയിലുണ്ട്. പാലുത്പന്നങ്ങൾ പാൽ, ചീസ്, തൈര് എന്നിവ ലാക്ടിക് ആസിഡിൻ്റെ നല്ലൊരു ശ്രോതസ്സാണ്. ഇത് പല്ലിലെ കറ നീക്കം ചെയ്യുകയും ഉമ്മിനീർ ഉത്പാദനം വർധിപ്പിക്കുന്നു. കല്ലുപ്പ് ഉമിനീരിൻ്റെ പിഎച്ച് ലെവൽ വർധിപ്പിക്കുന്നതിന് കല്ലുപ്പിന് കഴിയും. ഇത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സഹായിക്കും. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.