LIFESTYLE

Happy Independence Day 2024 Wishes: സ്വാതന്ത്ര്യ ദിനാശംസകൾ കൈമാറാം

Follow Us Independence Day 2024 Best Wishes and Greetings: രാജ്യം 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും കടന്നുപോകുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ഒരിക്കൽ കൂടിയോർക്കാം. "ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്," 1947 ആഗസ്റ്റ് 15 അർദ്ധരാത്രി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതിങ്ങനെ. ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും പോരാട്ടങ്ങൾക്കൊടുവിൽ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവൻ ആ വാക്കുകളിൽ നിഴലിച്ചിരുന്നു. ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് രാജ്യം ഇന്ത്യൻ പതാക ഉയർത്തുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് ഓരോ വർഷവും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടപ്പെടുന്നത്. പ്രിയപ്പെട്ടവർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ കൈമാറാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.